‘ഇനി ഉത്തരത്തി’ന്റെ ട്രെയിലർ പുറത്ത്. ഒരു കൊലപാതകവും അതേ തുടർന്നുണ്ടാകുന്ന കേസന്വേഷണവുമാണ് ചിത്രം പറയുന്നത്.
ജാനകി എന്ന കഥാപാത്രമായി അപർണ ചിത്രത്തിൽ എത്തുന്നു.
കലാഭവൻ ഷാജോൺ, ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി., ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. എ ആൻഡ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് നിർമാണം. ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക