ആർത്തവ സംബന്ധമായ വേദന പല സ്ത്രീകൾക്കും കടുത്ത മാനസിക ശാരീരിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ദൈനംദിന ജീവിതത്തെ പോലും ഇത് പലർക്കും പ്രതികൂലമായി ബാധിക്കാറുണ്ട്. സാധാരണ ഗതിയിൽ 30- 40 വയസ്സിനിടയിൽ ആർത്തവ സംബന്ധമായ വേദന കലാശലാകാറുണ്ട്. എന്നാൽ സാധാരണയിൽ നിന്നും വിഭിന്നമായി സഹിക്കാനാവാത്ത വേദന, ദുർഗന്ധത്തോടെയുള്ള വജൈനൽ ഡിസ്ചാർജ്, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉള്ള വേദന എന്നിവയുണ്ടെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടേണ്ടതാണ്.
ഈസ്ട്രജന്റെ അളവ് വർധിക്കുന്നത് കാരണം ചില സ്ത്രീകളിൽ ഫൈബ്രോയ്ഡ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വ്യത്യസ്ത തീവ്രതയോടെ അടിവയറിലോ പുറകിലോ വേദന ഉണ്ടാക്കും. ആർത്തവ സമയത്ത് ഇത് വേദന അസഹനീയമാക്കും.
യോനിയിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടെങ്കിൽ നിങ്ങളുടെ ആര്‍ത്തവം വേദനയുള്ളതാകും. ഗര്‍ഭപാത്രം, ഫലോപ്യന്‍ ട്യൂബുകള്‍, അണ്ഡാശയങ്ങള്‍ എന്നിവയെ ഇത് ബാധിക്കും. നിങ്ങളുടെ അടിവയറ്റില്‍ നിയന്ത്രിക്കാന്‍ പറ്റാത്ത തരത്തിലുള്ള വേദന ഉണ്ടാവുകയും തൽഫലമായി കൂടുതല്‍ കഠിനമായ ആര്‍ത്തവം ഉണ്ടാകും.
ഇത്തരത്തിലുള്ള ഏതെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക