കൊല്ലം: അഭിഭാഷകയെ ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചടയമംഗലം ഇട്ടിവ തുടയന്നൂർ മംഗലത്ത് വീട്ടിൽ ഐശ്വര്യ ഉണ്ണിത്താൻ (26) ആണ് മരിച്ചത്.
ഭര്‍തൃഗൃഹത്തിലെ പീഡനത്തില്‍ മനംനൊന്താണ് ഐശ്വര്യ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. ഐശ്വര്യയുടെ സഹോദരൻ അതുൽ ഉണ്ണിത്താന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.
ശാരീരികമായി ഉപദ്രവിക്കപ്പെട്ടതിനെ തുടർന്ന് ഐശ്വര്യയും ഭർത്താവും ഇടയ്ക്ക് അകന്നുതാമസിച്ചിരുന്നു. പിന്നീട് ഇവർക്ക് കൗണ്‍സിലിങ് നല്‍കിയിരുന്നുവെന്ന് െഎശ്വര്യയുടെ സഹോദരന് പറഞ്ഞു.
ചടയമംഗലം മേടയിൽ ശ്രീമൂലം നിവാസിൽ കണ്ണൻനായരുമായി മൂന്നുവര്‍ഷം മുന്‍പായിരുന്നു ഐശ്വര്യയുടെ വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക