തന്റെതെന്ന പേരില്‍ വ്യാജ ഫെയ്സ്ബുക്ക് ഐഡി ഉണ്ടാക്കി പ്രധാനമന്ത്രിക്കെതിരെ കമന്റ് ചെയ്ത വ്യാജനെതിരെ നടൻ നസ്ലെൻ സൈബർ സെല്ലിൽ പരാതി നൽകി. ഇത് തന്റെ പേരും ചിത്രവും ഉപയോഗിച്ച് നിർമിച്ച വ്യാജ അക്കൗണ്ടാണെന്ന് നസ്ലെൻ വ്യക്തമാക്കി. ഫെയ്സ്ബുക്കിലെ തന്റെ സ്വന്തം പേജ് കൈകാര്യം ചെയ്യുന്നത് താനല്ലെന്നും നസ്ലെന് പറയുന്നു.
‘‘കുറച്ച് സുഹൃത്തുക്കൾ സ്ക്രീൻ ഷോട്ട് എടുത്ത് അയച്ചുതന്നപ്പോഴാണ് ഇങ്ങനെയൊരു പ്രശ്നത്തേക്കുറിച്ച് അറിയുന്നത്. ഫെയ്സ്ബുക്കില്‍ എനിക്കുള്ളത് ഒരു പേജാണ്. അത് കൈകാര്യം ചെയ്യുന്നത് ഞാനല്ല.
സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവുമല്ല. ഏതോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് ഞാനിപ്പോള്‍ പഴി കേള്‍ക്കുന്നത്. അങ്ങനെ പഴി കേള്‍ക്കുമ്പോള്‍ എനിക്കുണ്ടാവുന്ന ദുഃഖം അതിഭീകരമാണ്. ഇതാര് ചെയ്തതായാലും എന്റെ ഭാഗത്തുനിന്നു കൂടി അവർ ചിന്തിച്ചു നോക്കണം.’’–നസ്ലെൻ പറഞ്ഞു.
കാക്കനാട്ടെ സൈബര്‍ സെല്‍ ഓഫിസില്‍ നല്കിയ പരാതിയുടെ കോപ്പിയും വിഡിയോയ്ക്കൊപ്പം നസ്ലെൻ ചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക