ബിഗ്ബോസ് എന്ന ടെലിവിഷൻ ഷോയിലൂടെയും അതിനു മുമ്പ് ജനപ്രിയ പരമ്പരകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ട താരം ആണ് റോൺസൻ വിൻസന്റ്. തന്റെ ഫിറ്റ്നസ് കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്നയാൾ ആണ് താരം. ബിഗ് ബോസിൽ വച്ചും പ്രേക്ഷകർ ഇത് കണ്ടതാണ്. ഇപ്പോഴിതാ 92 ദിവസത്തെ ബിഗ്ബോസിലെ ജീവിതം തനിക്ക് നൽകിയത് പൊണ്ണത്തടി ആണെന്ന് വെളിപ്പെടുത്തിയിരിക്കുയാണ് താരം. ചിത്രവും പങ്കുവച്ചിട്ടുണ്ട്. ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ ഇപ്പോൾ.
“92 ദിവസങ്ങളിലെ ബിഗ് ബോസിലെ ഭക്ഷണരീതികള്‍ എന്നെ കുടവയറനാക്കി. നിങ്ങള്‍ ആരെങ്കിലും ഈ അവസ്ഥയില്‍ ആണോ ഇപ്പോള്‍ ഉള്ളത്? അമിതഭാരം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? കളിയാക്കലുകളും ഡിപ്രെഷണും മടുത്തോ? ഒരു മാറ്റം അനിവാര്യം എന്ന് തോന്നുന്നവര്‍ക്കായി ഞാന്‍ തന്നെ ഒരു ഉദാഹരണം ആവുകയാണ്. നമുക്ക് ഒരുമിച്ച് ആരംഭിക്കാം..
ആരോഗ്യമുള്ള ഒരു ശരീരത്തിലേക്കുള്ള എന്റെ ഫിറ്റ്നസ് യാത്രയില്‍ നിങ്ങള്‍ക്കും എന്റെ കൂടെ കൂടാം.. ലൈവ് വര്‍ക്ഔട്ട് സെക്ഷനുമായി ഞാന്‍ ഉടനെ വരുന്നുണ്ട്. ദിവസങ്ങള്ക്കുള്ളില്ആരോഗ്യമുള്ള ഒരു ശരീരം നമുക്കൊരുമിച്ചു വാര്‍ത്തെടുക്കാം. എന്റെ സോഷ്യല്‍ മീഡിയ പേജില്‍ എന്റെ നമ്പര്‍ കൊടുത്തിട്ടുണ്ട്. നിങ്ങള്‍ക്കു സധൈര്യം എന്നെ നേരിട്ട് ബന്ധപ്പെടാം. നിങ്ങള്‍ക്കു അനുയോജ്യമായ ഡയറ്റ് പ്ലാനും വര്‍ക്ഔട്ടും ഞാന്‍ പറഞ്ഞു തരുന്നതായിരിക്കും.
നിങ്ങള്‍ എനിക്ക് തരുന്ന സ്നേഹവും നിങ്ങളില്‍ ഉണ്ടാകാന്‍ പോകുന്ന റിസള്‍ട്ടും ആണ് എന്റെ പ്രതിഫലം.” റോൺസന് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക