നമ്മുടെ ഭക്ഷ്യവിഭവങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. ലോകമെമ്പാടും ഒരു പോലെ സ്വീകാര്യത ഉള്ള ഉരുളക്കിഴങ്ങ് പലതരം പാചകരീതികളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. തണുപ്പ് അധികമുള്ള സമയങ്ങളിലും മഴക്കാലത്തും നാം വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന ഉരുളക്കിഴങ്ങുകളിൽ പെട്ടെന്ന് തന്നെ മുളപൊട്ടി വരുന്നതായി കാണാറുണ്ട്. സാധാരണ രീതിയിൽ മുളപൊട്ടിയ ഭാഗം അരിഞ്ഞു കളഞ്ഞതിന് ശേഷം പാകം ചെയ്യാറാണ് പതിവ്. എന്നാൽ ഇത് അപകടമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്,
മുളച്ച ഉരുളക്കിഴങ്ങില്‍ സൊളാനൈന്‍, ചാക്കോനൈന്‍ എന്നീ ആല്‍ക്കലോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നാഡീവ്യൂഹത്തെ തകരാറിലാക്കും.
ഗര്‍ഭകാലത്ത് മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ നാഡീ സംബന്ധമായ തകരാറുകള്‍ക്കും കാരണമാവുകയും കുഞ്ഞിന്റെ പ്രതിരോധ ശേഷിയെ ബാധിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക