തെന്നിന്ത്യൻ സൂപ്പർതാരം വിക്രത്തിനോട് മലയാളി പ്രേക്ഷകർക്ക് ഒരു ഇഷ്ടക്കൂടുതൽ ഉണ്ട്. കാരണം മറ്റൊന്നുമല്ല, വിക്രത്തിന്റെ സിനിമാജീവതത്തിന്റെ തുടക്കം മലയാളത്തിലൂടെയായിരുന്നു. ഇപ്പോഴിതാ മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു കേരളത്തിലെത്തിയ വിക്രത്തിന്റെ വാക്കുകളാണ് വൈറൽ ആയിരിക്കുന്നത്. തന്റെ ആദ്യ മലയാള ചിത്രമായ ധ്രുവത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് താരം.
” ധ്രുവം സിനിമയിൽ ചെറിയ റോൾ ചെയ്യാനായി തിരുവനന്തപുരത്ത് വന്നു. ഒരു ചെറിയ ലോഡ്ജിലായിരുന്നു താമസിച്ചത്. ഇന്ന് താമസിക്കുന്നത് അതിനേക്കാൾ സൗകര്യമുള്ള ഹോട്ടലിലാണ്. അന്ന് മമ്മൂക്ക താമസിച്ചിരുന്ന പങ്കജ് ഹോട്ടലിൽ എന്നെങ്കിലും മുറിയെടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഇന്നും ആ ലോഡ്ജ് ഇവിടെയുണ്ട്. ഭാര്യയെയും കുടുംബത്തെയും കൂട്ടിക്കൊണ്ടുപോയി ആ ലോഡ്ജ് കാണിച്ചുകൊടുത്തു.
തിരുവനന്തപുരം എന്നും എനിക്ക് വലിയ ഓർമ്മകളാണ്. ഒരു തമിഴ് മാസികയിൽ വന്ന ചിത്രം കണ്ടാണ് ജോഷി സാർ എന്നെ ധ്രുവത്തിലേക്ക് ക്ഷണിച്ചത്. ഷൂട്ടിങ് തിരുവനന്തപുരത്ത്. രാവിലെ എം ജി റോഡിലൂടെ നടക്കാൻ പോകുമായിരുന്നു. ആകെ ഒരു ഉന്തുവണ്ടിക്കാരൻ മാത്രമാണ് എന്നെ തിരിച്ചറിഞ്ഞ്. അയാൾ വിക്രം എന്ന് വിളിച്ച് കൈവീശി കടന്നുപോയത് ഓർമയുണ്ട്. മലയാളത്തിൽ അങ്ങനെ അഭിനയിച്ചിട്ടില്ലെങ്കിലും എന്റെ സിനിമകൾക്ക് മലയാളികൾ നൽകുന്ന സ്വീകരണത്തിനും തരുന്ന സ്നേഹത്തിനും നന്ദിയുണ്ട്. വിക്രം എന്ന് നിങ്ങൾ വിളിക്കുമ്പോൾ വലിയ സന്തോഷമാണ്.” വിക്രം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക