കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ കൗതുകകരമായ അണിയറ നീക്കങ്ങളിലേക്ക് നീങ്ങിയിട്ട് ദിവസങ്ങളായി. 22 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ അധ്യക്ഷ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
താന്‍ മത്സരിക്കുകയാണെങ്കില്‍ രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരണമെന്ന് സോണിയാ ഗാന്ധി തീരുമാനിക്കുമെന്ന നിലപാടിലാണ് അശോക് ഗഹ്ലോത് അറിയിച്ചു.
ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക പരിവേഷത്തിലാണ് അശോക് ഗഹ്ലോത് മത്സരരംഗത്തുണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. ശശി തരൂരും മത്സരത്തിലുറച്ചു നില്ക്കുമ്പോള് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇതൊരു പുതിയ ചരിത്രമാണ്.
കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്രയ്ക്കിടെ ഗഹ്ലോത് രാഹുല്‍ഗാന്ധിയെ സന്ദര്‍ശിച്ചത്. താന്‍ നിരവധി തവണ രാഹുല്‍ഗാന്ധിയോട് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരാന്‍ അഭ്യര്‍ഥിച്ചുവെന്നും എന്നാല്‍, ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ വരട്ടെയന്ന മുന്‍ നിലപാടില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഗഹ്ലോത് ചര്‍ച്ചയ്ക്ക ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക