അടിക്കടിയുള്ള ക്ഷീണം
വൃക്കകളുടെ പ്രവർത്തനം തകരാറിലായി മാലിന്യം കെട്ടിക്കിടക്കുമ്പോൾ അടിക്കടിയുള്ള ക്ഷീണം അനുഭവപ്പെടാം. അകാരണമായുള്ള ക്ഷീണം എപ്പോളും തോന്നുണ്ടെങ്കിൽ വൈദ്യസഹായം
തേടുക
ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മ, ഉറക്കക്കുറവ് എന്നിവ പലപ്പോഴും വൃക്കരോഗത്തിന്റെ ലക്ഷണമാവാം.
വരണ്ട ചർമ്മം
വൃക്കത്തകരാർ ശരീരത്തിലെ ധാതുക്കളുടെയും പോഷകങ്ങളുടെയും അളവിൽ ഏറ്റക്കുറച്ചിൽ ഉണ്ടാക്കാം. ഇത് വരണ്ടതും ചെതുമ്പൽ നിറഞ്ഞതും ചൊറിച്ചിൽ ഉള്ളതുമായ ചർമ്മത്തിന് കാരണമാകും.
കാലുകളിലെ നീര്
ശരീരത്തിൽ മാലിന്യങ്ങളും വിഷാംശങ്ങളും കെട്ടിക്കിടന്നാൽ അത് കാലിലെയും ഉപ്പൂറ്റിയിലെയും നീരിന് കാരണമാകും.
കണ്ണിന് ചുറ്റുമുള്ള തടിപ്പ്
വൃക്കത്തകരാർ കാരണം ശരീരത്തിലെ പ്രോടീൻ മൂത്രത്തിലൂടെ നഷ്ടമാകുന്നതിനാൽ കണ്ണുകൾക്ക് ചുറ്റും തടിപ്പ് വരാനുള്ള സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക