കോഴിക്കോട് : കേരളത്തിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്താനായി ഉദ്യോഗസ്ഥ സംഘം ബുധനാഴ്ച രാത്രി 7 മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത് മൊബൈൽ ജാമറുൾപ്പെടെയുള്ള സംവിധാനങ്ങളുമായി വ്യോമസേനയുടെ ഗജരാജ വിമാനത്തിൽ .
മലപ്പുറം ജില്ലയിൽ ദേശീയ നേതാക്കൾ ഉൾപ്പെടെ 5 പേരുടെ വീടുകളിലും ദേശീയപാതയിൽ പുത്തനത്താണിക്കു സമീപമുള്ള പോപ്പുലർ ഫ്രണ്ട് ഓഫിസിലുമാണ് റെയ്ഡ് നടന്നത്.
കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലും 2 നേതാക്കളുടെ വീടുകളിലും റെയ്ഡ് നടന്നു.
ലോക്കൽ പൊലീസിനെ റെയ്ഡ് വിവരം അറിയിച്ചിരുന്നെങ്കിലും വിശദ വിവരങ്ങൾ കൈമാറിയിരുന്നില്ല. സിആർപിഎഫിനായിരുന്നു മുഖ്യസുരക്ഷാ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക