അധിക കൊഴുപ്പ് ഇല്ലാതാക്കുന്നു :
ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. അതിനാൽ തന്നെ ശരീരത്തിന്റെ അമിതഭാരം കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു. ശരീരത്തിന് ആവശ്യമുള്ള ധാതുക്കള്‍ നല്‍കുകയും കൊഴുപ്പിന്റെ അംശത്തെ കുറയ്ക്കുകയും ചെയ്താണ് വെണ്ടയ്ക്ക ഇത് സാധ്യമാക്കുന്നത്.
ഹൃദയ സംബന്ധമായ രോഗശമനത്തിന്:
ഫൈബര്‍, പെക്ടിന്‍ എന്നിവ അടങ്ങിയിരിക്കുന്നത്തുനാൽ വെണ്ടയ്ക്ക കഴിക്കുന്നത് ശരീരത്തിന് ആവശ്യമില്ലാത്ത കൊളസ്ട്രോളിന്റെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
പ്രമേഹ നിയന്ത്രണത്തിന്:
വെണ്ടയ്ക്കയില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹ നിയന്ത്രണത്തിന് ഇത് സഹായിക്കുന്നു. യുജെനോള്‍ എന്ന ഫൈബര്‍ ആണ് ഇത് സാധ്യമാക്കുന്നത്. ഇത് ദഹനത്തെ സുഗമമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.
ദഹനം സുഗമമാക്കുന്നു:
വെണ്ടയ്ക്ക പതിവായി ആഹാരത്തിന്റെ ഭാഗമാക്കുന്നത് മലബന്ധത്തിന് പരിഹാരമാണ്. വെണ്ടക്കയില്‍ ഉള്ള യുജെനോള്‍, ദഹനത്തെ സുഗമമാക്കുമ്പോള്‍ പെക്ടിന്‍ എന്ന വസ്തു മലബന്ധത്തെ ഇല്ലാതാക്കുന്നു.
രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു:
വെണ്ടക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി രോഗപ്രതിരോധ ശക്തിയെ വര്‍ദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക