നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്ന ശരീരത്തിലെ പല മാറ്റങ്ങളും പുരുഷന്മാർക്ക് ഗുരുതരമായ രോഗത്തിന്റെ ലക്ഷണങ്ങളാകാം. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ഈ നിസ്സാര ലക്ഷണങ്ങൾ പിൽക്കാലത്തു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. അതിനാൽ താഴെ പറയുന്ന രോഗ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെക്കാണാൻ ഒട്ടും വൈകണ്ട.
ലൈംഗിക ശേഷിക്കുറവ്
സ്വയം ഭോഗം ചെയ്യുമ്പോഴോ ലൈംഗികപരമായി ഉണരുമ്പോഴോ ഉദ്ധാരണം നടക്കുകയും എന്നാൽ പങ്കാളിയുടെ അടുത്ത് ശരിയായ രീതിയിലുള്ള ലൈംഗികശേഷി പ്രകടിപ്പിക്കാൻ സാധിക്കുന്നുമില്ലെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഒരു സെക്സോളജിസ്റ്റിന്റെ സഹായം തേടുക.
മലബന്ധം
മലബന്ധം എല്ലാവരേയും ബാധിക്കുന്ന ഒരു പൊതു അവസ്ഥയാണ് . എന്നാൽ ചില ആളുകൾക്ക്, മലബന്ധം ദീർഘകാല വേദനയ്ക്കും അസ്വാരസ്യത്തിനും രക്തസ്രാവത്തിനും കാരണമാകും.
മലബന്ധം തടയുന്നതിന് അനുയോജ്യമായ ഭക്ഷണക്രമീകരണവും ജീവിതശൈലിയും ചിട്ടപ്പെടുത്തുക. . നാരുകളടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുക, വെള്ളം കുടിക്കുക, വ്യായാമം പതിവാക്കുക തുടങ്ങിയ മാറ്റങ്ങൾ പിന്തുടർന്നിട്ടും മലബന്ധം വീണ്ടും തുടരുകയാണെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം.
അസിഡിറ്റി
ഒട്ടുമിക്ക എല്ലാവരിലും കാണുന്ന ഒരവസ്ഥയാണ് അസിഡിറ്റി. എന്നാൽ ,വളെരയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ അസിഡിറ്റി തുടരുകയാണെങ്കിൽ തീർച്ചയായും ഡോക്ടറുടെ സഹായം തേടണം. ശരിയായ സമയത്ത് ചികിത്സ ലഭ്യമായില്ലെങ്കിൽ ഇത് പില്ക്കാലാത്ത് അൾസർ, അന്നനാളത്തിലെ കാൻസർ തുടങ്ങിയവയ്ക്ക് കാരണമായേക്കാം.
മൂത്രമൊഴിക്കുമ്പോഴുള്ള വേദന, രക്തസ്രാവം
സാധാരണ രീതിയിലുള്ള മൂത്രവിസർജ്ജനത്തിൽ രക്തത്തിന്റെ അംശം കാണാറില്ല. അതിനാൽ തന്നെ മൂത്രമൊഴിക്കുന്ന സമയത്ത് രക്തത്തിന്റെ അംശമോ വേദനയോ ഉണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കാണണം. മൂത്രശയ അണുബാധ കാരണമോ കിഡ്നിയിലെ അണുബാധ കാരണമോ മൂത്രാശയ കല്ല് കാരണമോ ഒക്കെ ഈ അവസ്ഥ ഉണ്ടാകാം. 50 വയസിനു മുകളിലുള്ളവരിൽ ഈ അവസ്ഥ ചിലപ്പോൾ പ്രോസ്റ്റേറ്റ് കാൻസറിന്റെ വരെ ലക്ഷണമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക