ബദാം സ്ഥിരമായി കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് വെെകുന്നേരങ്ങളിൽ ചായയ്ക്കൊപ്പം കഴിക്കുന്ന ബിസ്കറ്റ്, ചിപ്സ് പോലുള്ള സ്നാക്ക്സുകള്‍ ഒഴിവാക്കി പകരം ഒരു പിടി ബദാം കഴിക്കുന്നത് ശീലമാക്കിയാൽ ക്രമം തെറ്റിയ ഹൃദയമിടിപ്പ് വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.
പ്രോട്ടീൻ, ഭക്ഷ്യനാരുകൾ ഇവയാൽ സമ്പന്നമായ ബദാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ബദാം മികച്ചതാണ്. ടൈപ്പ് 2 പ്രമേഹം ബാധിച്ചവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അന്നജം കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മൂലം ഇൻസുലിന്റെ അളവിലുണ്ടാകുന്ന വ്യത്യാസം തടഞ്ഞ് ഷുഗർ ലെവൽ കുറയ്ക്കാനും ബദാം സഹായിക്കുന്നു. കൂടാതെ ബദാം കുതിർത്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ മികച്ചതെന്നും പഠനത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക