വ്യക്തി ജീവിതത്തില്‍ ജാതകത്തിന് വലിയ സ്ഥാനമാണുള്ളത്. ഓരോ വ്യക്തികളുടെയും രാശിയുടെ ഭാവി നിശ്ചയിക്കുന്നത് ഓരോ ഗ്രഹങ്ങളാണെന്നാണ് വിശ്വാസം.
മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ച മേടം രാശിക്കാര്‍ പണവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ വിവേകത്തോടെ നടത്തുക. അല്ലാത്തപക്ഷം വലിയ നഷ്ടം ഉണ്ടാകും.
മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ച മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തികമായി ഇന്ന് നല്ല ദിവസമാണ്. കുടുംബവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാനാകും. മേടം മുതല്‍ മീനം വരെ ഇന്നത്തെ ജാതകം
മേടം രാശി
മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ച മേടം രാശിക്കാര്‍ പണവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ വിവേകത്തോടെ നടത്തുക, അല്ലാത്തപക്ഷം വലിയ നഷ്ടം ഉണ്ടാകും. ഓഫീസിലെ സഹപ്രവര്‍ത്തകരുമായുള്ള ബന്ധം വഷളാകാന്‍ സാധ്യതയുണ്ട്. സാമ്പത്തിക ചെലവുകള്‍ വര്‍ദ്ധിക്കുന്നത് മൂലം നിങ്ങളില്‍ ആശങ്ക വര്‍ധിക്കും. ആരോഗ്യ കാര്യത്തില്‍ അശ്രദ്ധ പാടില്ല. മറ്റുള്ളവരുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. ദാമ്പത്യ ജീവിതം കൂടുതല്‍ സ്നേഹപൂര്വ്വമാകും.
മിഥുനം രാശി
മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ച മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തികമായി ഇന്ന് നല്ല ദിവസമാണ്. കുടുംബവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാനാകും. ജോലിയില്‍ ഈഗോ കാണിക്കുന്നത് ഒഴിവാക്കുക. മതപരമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താല്പര്യം കാണിക്കും. യാത്ര ചെയ്യാന്‍ സാധ്യതയുണ്ട്. അതുമൂലം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാനും സാധ്യത. ഭാഗ്യ സംഖ്യ: 1, പരിഹാരം: ശിവന് ധാര സമര്‍പ്പിക്കുക.
കര്‍ക്കിടകം രാശി
ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ച കര്‍ക്കിടകം രാശിക്കാര്‍ക്ക് ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും, അതുവഴി ധനലാഭമുണ്ടാകും. നിങ്ങളുടെ മനസ്സില്‍ നെഗറ്റീവ് ചിന്തകള്‍ക്ക് ഇടം നല്‍കാതിരിക്കുക. ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കുക. കുടുംബ ജീവിതത്തില്‍ കലഹങ്ങള്‍ ഉണ്ടാകാനിടയുണ്ട്. നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുമ്പ് എല്ലാ വശങ്ങളും പരിശോധിക്കുക.
ചിങ്ങം രാശി
ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ച ചിങ്ങം രാശിക്കാര്‍ക്ക് പെട്ടെന്നുള്ള ചെലവുകള്‍ വര്‍ദ്ധിക്കും. അതുമൂലം സാമ്പത്തിക സ്ഥിതി മോശമാകാനും വായ്പയെടുക്കാനുമുള്ള സാധ്യത ഉണ്ട്. ദൂരെ നിന്ന് നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. ബന്ധുക്കളുമായി അഭിപ്രായവ്യത്യാസമുണ്ടായേക്കാം. ആരോഗ്യ കാര്യത്തില്‍ ആശങ്കയുണ്ടാകും. പ്രണയ ജീവിതം സന്തോഷകരമായിരിക്കും.
കന്നി രാശി
ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച കന്നി രാശിക്കാര്‍ക്ക് നാളുകളായി നിങ്ങളെ അലട്ടിക്കൊണ്ടിരുന്ന മാനസിക പ്രശ്നങ്ങൾ മാറും . സ്വത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വിവേകത്തോടെ എടുക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബത്തില്‍ നിന്ന് പിന്തുണ ലഭിക്കും.
തുലാം രാശി:
സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ച തുലാം രാശിക്കാര്‍ക്ക് സൗകര്യങ്ങള്‍ക്കായുള്ള ചെലവുകള്‍ വര്‍ദ്ധിക്കും, ഇതേതുടര്‍ന്ന് നിങ്ങള്‍ക്ക് വായ്പ എടുക്കേണ്ടി വരും. അപരിചിതരായ ആളുകളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. ഇതുവരെ പൂര്‍ത്തിയാകാത്ത ജോലികള്‍ പൂര്‍ത്തിയാക്കാനാകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രത്യേക ശ്രദ്ധ നേടാന്‍ സാധിക്കും. പ്രണയ ബന്ധങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടി വരും.
വൃശ്ചിക രാശി
ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ച വൃശ്ചിക രാശിക്കാര്‍ക്ക് ധനലാഭത്തിനുള്ള സാധ്യതയുണ്ട്. മറ്റുള്ളവര്‍ക്കിടയിലുള്ള നിങ്ങളുടെ ബഹുമാനം വര്‍ധിക്കും. നിങ്ങളുമായി ബന്ധപ്പെട്ട മേഖലയില്‍ നടത്തുന്ന പരിശ്രമങ്ങള്‍ വിജയിക്കും. മറ്റുളളവരോടുള്ള നിങ്ങളുടെ പെരുമാറ്റത്തില്‍ ദേഷ്യം കാണിക്കാതിരിക്കുക. ഭാവി പദ്ധതികളില്‍ ശ്രദ്ധ നല്‍കുക. നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം കൈവരിക്കാനാകും.
ധനു രാശി
നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ച ധനു രാശിക്കാര്‍ക്ക് തൊഴില്‍രംഗത്ത് പുരോഗതിക്കുള്ള അവസരങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കാനുള്ള ഉചിതമായ സമയമാണ്. മതപരമായ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കും. ആരോഗ്യം മെച്ചപ്പെടും. ഇന്ന് നടത്തുന്ന ശ്രമങ്ങള്‍ക്ക് ഭാവിയില്‍ മികച്ച ഫലങ്ങള്‍ നല്‍കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കുക.
മകരം രാശി
ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ച മകരം രാശിക്കാര്‍ക്ക് പണം നേടാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കും. സ്ഥലംമാറ്റം നിങ്ങള്‍ക്ക് ഗുണം ചെയ്യും. ബന്ധുക്കളുമായുള്ള ബന്ധം ശക്തമാകും. വീടോ വസ്തുവോ വാങ്ങാനുള്ള അവസരം ഉണ്ടാകാ സാധ്യതയുണ്ട്.
കുംഭം രാശി
ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ച കുംഭം രാശിക്കാര്‍ക്ക് വിദ്യാഭ്യാസ സംബന്ധമായ ജോലികള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. ആരെങ്കിലുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സംസാരത്തില്‍ മാന്യത പുലര്‍ത്താന്‍ ശ്രദ്ധിക്കുക. തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. പണം നേടുന്നതിനായി കൂടുതൽ പരിശ്രമിക്കേണ്ടി വരും.
മീനം രാശി
ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ച മീനം രാശിക്കാര്‍ക്ക് തികഞ്ഞ ഉത്സഹാത്തോടെ പ്രവര്‍ത്തിക്കുക. ജോലിസ്ഥലത്ത് വിജയം കൈവരിക്കാനാകും. ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കുക. പ്രധാനപ്പെട്ട ഒരു തീരുമാനവും എടുക്കാന്‍ വൈകരുത്. കാലതാമസം വരുത്തുന്നതിലൂടെ നിങ്ങള്‍ക്ക് ലാഭത്തിനുള്ള അവസരം നഷ്ടപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക