സിപിഐ സംസ്ഥാന സമ്മേളനം ആരംഭിക്കാനിരിക്കെ വിഭാഗീയതയുടെ വെടി പൊട്ടിച്ച് സി ദിവാകരൻ. പ്രായപരിധി നടപ്പാക്കുന്നതിനെതിരെയാണ് ദിവാകരൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചത്.
മുന്‍മന്ത്രിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ് സി ദിവാകരന്. പ്രായപരിധി നിശ്ചിക്കുന്ന തീരുമാനുമുള്ളതായി തനിക്കറിയില്ലെന്ന് സി ദിവാകരന് പ്രതികരിച്ചു .
പ്രായപരിധി പാര്‍ട്ടിക്ക് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതു നടപ്പാക്കണമെങ്കില്‍ പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു .
സംസ്ഥാന നേതൃത്വത്തില്‍ പ്രായപരിധി കൊണ്ടുവരുന്നത് പാർട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാൻ പോവുകയാണെന്ന് സി ദിവാകരന് തുറന്നടിച്ചു. പ്രായപരിധി നടപ്പായാല്‍ 81 വയസ്സുള്ള കെ ഇ ഇസ്മയിലും 80 വയസ്സുള്ള സി ദിവാകരനും നേതൃത്വത്തില്‍ നിന്ന് പുറത്തേക്ക് പോവും .
പ്രതികരിക്കാൻ ഇവിടെ എഴുതുക