ശബരിമലയിലെ റോഡുകളുടെ നിർമ്മാണ പുരോഗതി നേരിൽ കണ്ട് പരിശോധിക്കുമെന്ന് മന്ത്രി റിയാസ്. ഒക്ടോബർ 19, 20 തീയതികളിൽ പ്രവർത്തനം നേരിൽ കാണാൻ എത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമല റോഡുകളുടെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.
റോഡുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ ഫലപ്രദമായി ഇടപെടണമെന്നും സങ്കേതികത്വം പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവായി നിൽക്കരുതെന്നും അലസത കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സന്നിധാനത്തെ സത്രത്തിലെ മുറികൾ ഓൺലൈനിൽ ബുക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ടെന്നും എരുമേലിയിൽ റസ്റ്റ് ഹൗസ് പ്രവർത്തനം ഒക്ടോബർ 19 ന് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക