നല്ല ഭംഗിയുള്ള ചിരി ആരുടെയും മുഖത്തിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന ഒന്നാണ്. എന്നാൽ പലപ്പോഴും പല്ലിലെ കറകൾ നമുക്ക് ചിരിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നു. ഇത്തരത്തിൽ പല്ലിൽ ഉണ്ടാകുന്ന കറകളെ മാറ്റാൻ ചില വഴികൾ പരിചയപ്പെടാം.
രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുന്‍പും രാത്രി അത്താഴത്തിന് ശേഷവും പല്ല് തേയ്ക്കുന്നത് പല്ലിലെ കറയെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
ഫ്ളൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നത് പല്ലിലെ പോട് അകറ്റി മഞ്ഞ നിറത്തെ ഇല്ലാതാക്കി പല്ലിലെ കറയെ പൂര്‍ണമായും മാറ്റുന്നു. പല്ലിന്റെ ഇനാമല്‍ സ്ട്രോംങ് ആക്കാനും ഇത് സഹായിക്കുന്നു.
ഉപ്പും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് പല്ലു തേയ്ക്കുന്നത് ആരോഗ്യമുള്ള തിളക്കമുള്ള പല്ലുകള്‍ ലഭിക്കുന്നതിന് സഹായിക്കുന്നു. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് ഈ മിശ്രിതം കൊണ്ട് പല്ല് തേയ്ക്കുക. ഒരാഴ്ച ഇത് തുടരുക.
കടുകെണ്ണയില്‍ ഒരു നുള്ള് ഉപ്പ്, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ കലർത്തി പേസ്റ്റാക്കി ബ്രഷിലെടുത്ത് ബ്രഷ് ചെയ്യാം.
നാരങ്ങാത്തൊണ്ടു കൊണ്ട് പല്ലില്‍ ഉരസുന്നതും. നാരങ്ങയുടെയോ ഓറഞ്ചിന്റെയോ തൊണ്ട് ഉണക്കിപ്പൊടിച്ചു പല്ലു തേയ്ക്കുന്നതും പല്ലിന്റെ കറകള്‍ നീക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക