വയനാട് ജില്ലയോട് അധികൃതർ നിരന്തരമായ അവഗണന തുടരുകയാണെന്നും അത് അവസാനിപ്പിക്കണമെന്നും വയനാട് ജില്ല മെഡിക്കൽ കോളെജ് ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.
വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ പുനസ്ഥാപിക്കണമെന്നു ആവശ്യപെട്ടു നടത്തുന്ന ജാഥയ്ക്കിടെയാണ് പരാമർശം.
യോഗത്തിൽ ആക്ഷൻ കമ്മിറ്റി കൺവീനർ ടി ഖാലിദ് അദ്ധ്യക്ഷതവഹിച്ചു .രാത്രിയാത്ര,റെയിൽവെ ചുരം ബദൽ പാത ബഫർസോൺ, മെഡിക്കൽ കോളേജ് തുടങ്ങിയവിഷയത്തിൽ വയനാട് വഞ്ചിക്ക പെട്ടിരിക്കുകയാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തുന്നു.
വയനാട്ടിലെ ജനങളോട് കാലകാലമായി തുടരുന്ന അവഗണന അവസാനിപിക്കണമെന്നും ആവശ്യപ്പെട്ടു. ലീഗൽ സെൽ ചെയർമാൻ ടി യു ബാബു ജാഥ ഉത്ഘാടനം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക