ചേരുവകൾ
ചെറിയ ഉള്ളി – രണ്ടെണ്ണം
ഇഞ്ചി – ആവശ്യത്തിന്
വെളുത്തുള്ളി – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – ആവശ്യത്തിന്
മുളകുപൊടി – ആവശ്യത്തിന്
കുരുമുളകുപൊടി – ആവശ്യത്തിന്
തേങ്ങ ചിരകിയത് -രണ്ടു ടേബിൾ സ്പൂണ്
തയ്യാറാക്കുന്ന വിധം
മുകളിൽപ്പറഞ്ഞ ചേരുവകളെല്ലാം നല്ലതുപോലെ അരച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഏത് മീൻ ആണോ വറുക്കാൻ എടുക്കുന്നത് അതിൽ നന്നായി തേച്ച് പിടിപ്പിച്ചു പത്ത് മിനുട്ട് വയ്ക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ചു മീൻ വറുത്തെടുക്കാം , കുറച്ച് കറിവേപ്പില കൂടി ചേർക്കണം. വെളിച്ചെണ്ണയിൽ ആണ് വറുക്കുന്നത് എങ്കിൽ രുചിയോടൊപ്പം മണവും ആസ്വദിക്കാം .
പ്രതികരിക്കാൻ ഇവിടെ എഴുതുക