ഉറങ്ങുമ്പോൾ ശ്വാസോഛാസ സമയത്ത് വായുവിന് തടസം ഉണ്ടാകുമ്പോഴാണ് കൂർക്കം വലി ഉണ്ടാകുന്നത്. തൊണ്ടയിലുണ്ടാകുന്ന തടസ്സം മൂലം വായുവിന് നേരേ ശ്വാസകോശത്തിലേക്കു പ്രവേശിക്കുവാന്‍ സാധിക്കാതെ വരുമ്പോളാണ് ശബ്ദത്തോട് കൂടി കൂർക്കം വലി ഉണ്ടാകുന്നത്. തുടര്‍ച്ചയായുള്ള മൂത്രവിസര്‍ജ്ജനം മുതല്‍, പ്രമേഹം, ഹൃദയാഘാതം തുടങ്ങിയവ കൂർക്കം വലിയുമായി ബന്ധപ്പെട്ട് നമുക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനുള്ള വഴികൾ നോക്കാം.
അമിതവണ്ണവും രാത്രിയിലെ മദ്യപാനവും കൂർക്കം വലി ഉണ്ടാകാനും ഗുരുതരമാകാനും കാരണമാകുന്ന ഘടകങ്ങളാണ്. അവ ഒഴിവാക്കുക.
പൂർണമായും മലർന്നു കിടന്നുള്ള ഉറക്കം കൂർക്കം വലിയുടെ പ്രധാന കാരണമാണ്. മലർന്ന് കിടന്ന് ഉറങ്ങിക്കഴിയുമ്പോൾ നാവ് തൊണ്ടയ്ക്കുള്ളിലേയ്ക്കു താഴ്ന്നു നിൽക്കും. ചിലരിൽ ഇത് വായു കടന്നു പോകുന്ന പാതയെ തടയുമ്പോൾ കൂർക്കം വലിക്കു കാരണമാകും. ഇതൊഴിവാക്കാൻ തല ചെരിച്ചു വെച്ചു കമിഴ്ന്നു കിടക്കുകയോ വശം ചരിഞ്ഞു കിടക്കുകയോ ചെയ്യുക.
മെത്ത നന്നായാൽ : കൂർക്കം വലിയുള്ളവർ മൃദുവായ മെത്ത ഒഴിവാക്കണം. മാർദവം കുറഞ്ഞതും ശരീരത്തിനു നല്ല താങ്ങു കിട്ടുന്നതുമായ മെത്തയാണ് അവർക്ക് ഉചിതം.
തലയണയുടെ ഉയരം ആവശ്യാനുസരണം കൂട്ടിയും കുറച്ചും ക്രമീകരിച്ചു കൂർക്കം വലി കുറയ്ക്കുന്ന ഉയരം കണ്ടെത്തി തലയണ ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക