സ്ത്രീകളുടെ മാറിടത്തിന് ഷേയ്പ്പും ഭംഗിയും നൽകുന്ന ഒരു അടിവസ്ത്രമാണ് ബ്രാ. എത്ര ഇറുകിയ ബ്രയാണോ ധരിക്കുന്നത് തങ്ങളുടെ സ്തനങ്ങൾക്ക് നല്ലതാണെന്നാണ് പല സ്ത്രീകളുടെയും ധാരണ. ഇത്തരത്തിലുള്ള അബദ്ധധാരണകൾ പിന്തുടർന്ന് പതിവായി ആവശ്യത്തിലധികം മുറുക്കമുള്ള ബ്രാ ധരിക്കുമ്പോൾ സ്ത്രീകൾ ചെന്നെത്തുന്നത് സ്തനാർബുദം പോലെയുള്ള മാരക രോഗങ്ങളിലേക്കാണ്, അടുത്തിടെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു പഠനം പറയുന്നത് ടൈറ്റ് ബ്രാ ധരിക്കുന്നതും സ്തനാര്‍ബുദവുമായി ബന്ധമുണ്ടെന്നാണ്. വളരെ ടൈറ്റായ ബ്രാ ധരിക്കുന്നത് രക്തയോട്ടം നിയന്ത്രിക്കുകയും ലിംഫ് കലകളെ നശിപ്പിക്കുകയും ചെയ്യും.
അത് പോലെ തന്നെ കണ്ടു വരുന്ന മോട്ടോര്‍ പ്രവണതയാണ് രാത്രിയിലും അടിവസ്ത്രങ്ങൾ ഇട്ട് കിടന്നുറങ്ങുക എന്നത്. മുറുക്കമുള്ള അടിവസ്ത്രങ്ങൾ രാത്രിയിൽ മുഴുവനും ഇട്ടു കിടക്കുന്നത് ആരോഗ്യത്തിന് വിപരീതമായ ഫലം മാത്രമേ നൽകുകയുള്ളൂ. ദിവസം 12 മണിക്കൂറുകളില്ക്കൂടുതല് ബ്രാ ധരിക്കുന്ന സ്ത്രീകളിളിൽ സ്തനാർബുദത്തിന് സാധ്യത കൂടുതലാണ്.
ലിംഫ് കുഴലുകള്‍ വളരെ മെലിഞ്ഞതായതിനാല്‍ അവ എളുപ്പം സമ്മര്‍ദ്ദത്തിനു വഴങ്ങും. സ്തനങ്ങളിലൂടെയുള്ള ലിംഫിന്റെ പ്രവാഹം നിയന്ത്രിക്കുന്നതിനാലാണ് ടൈറ്റ് ബ്രാകള്‍ സ്തനാര്ബുദത്തിനു കാരണമാകുന്നത്. സാധാരണയായി ലിംഫ് ദ്രാവകമാണ് ശരീരത്തിലെ മാലിന്യങ്ങളെ നീക്കുന്നത്. ഈ പ്രവര്‍ത്തനത്തെ ബ്രാ തടസപ്പെടുത്തും. അതിനാല്‍ മാലിന്യങ്ങള്‍ സ്തനങ്ങളില്‍ അടിഞ്ഞുകൂടും. അത് ക്യാന്‍സറിനു കാരണമാവുകയും ചെയ്യും.
അതിനാൽ സ്തനാർബുദത്തെ അകറ്റി നിർത്താൻ ചിട്ടയായ ജീവിതശൈലിയോടൊപ്പം കൃത്യമായ അളവിലുള്ള ബ്രാ തിരഞ്ഞെടുക്കാനും രാത്രിയിൽ ഉറങ്ങുന്ന സമയത്ത് ബ്രാ ധരിക്കുന്നതും ഒഴിവാക്കാനും ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക