പാറ്റയുടെയും എലിയുടെയും ശല്യം നമ്മുടെ വീടുകളിൽ നിന്നും ഒഴിവാക്കാൻ ഒരു പൊടിക്കൈ.
പാറ്റ ശല്യം മാറ്റാൻ
നാല് കർപ്പൂരവും ഒരു സാംബ്രാണിത്തിരിയും എടുക്കുക. സാംബ്രാണിതിരിയുടെ കത്തുന്ന ഭാഗം കോലിൽ നിന്നും ഊരി എടുക്കുക. അതിനു ശേഷം ഇവ രണ്ടും നന്നായി പൊടിച്ചതിന് ശേഷം വെള്ളം ചേര്‍ത്ത് അതിലേക്ക് പഞ്ഞി ബോൾ ആക്കി ഇട്ട് ആ പഞ്ഞി എടുത്ത് പാറ്റ ശല്യം ഉള്ള സ്ഥലങ്ങളിൽ വയ്ക്കുക. പാറ്റ വരില്ല.
എലി ശല്യം മാറ്റാൻ
കുറച്ചു ഗോതമ്പ് പൊടി എടുത്തതിന് ശേഷം അതിലേക്ക് രണ്ടു പാരാസെറ്റമോൾ ഗുളിക പൊടിച്ച് ചേർക്കണം. ശേഷം വെള്ളം ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചതിന് ശേഷം ചെറു ബോളുകളാക്കി എലി വരുന്ന സ്ഥലങ്ങളിൽ വയ്ക്കുക. ഇത് കഴിക്കുന്നതോടെ എലി ചത്തു പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക