മലബന്ധം, വായയുകോപം എന്നിവ അകറ്റാൻ ഇഞ്ചി കൊണ്ട് ഒരു ലേഹ്യം തയ്യറാക്കാം.
ആവശ്യമായ ചേരുവകൾ
ഇഞ്ചി തൊലി കളഞ്ഞു കഴുകി എടുത്തത്: 50 ഗ്രാം
ഏലക്കാ പൊടിച്ചത് : 25 ഗ്രാം
പനംചക്കര : 100 ഗ്രാം
തയ്യാറാക്കേണ്ട വിധം
ഇഞ്ചി നല്ലവണ്ണം അരച്ച് കുഴമ്പു പരുവത്തില്‍ ആക്കി എടുക്കുക.
ഒരു പാത്രത്തില്‍ അല്പം വെള്ളം ഒഴിച്ച് അടുപ്പില്‍ വെച്ച് പനംചക്കര ഇട്ടു ഉരുക്കി പാവ് ആക്കി അതിലേക്കു അരച്ച് വെച്ചിരിക്കുന്ന ഇഞ്ചി കുറേശെ കുറേശെ കലക്കി ചേർക്കുക.
വെള്ളം വറ്റി വരുമ്പോള്‍ അതില്‍ പൊടിച്ചു വെച്ചിരിക്കുന്ന ഏലക്കാ പൊടി ഇട്ടു നല്ലവണ്ണം ഇളക്കി ചേർത്ത് ലേഹ്യ പാകത്തില്‍ എടുക്കുക.
ഈ ലേഹ്യം ഒരു കണ്ണാടി പാത്രത്തില്‍ ആക്കി ഒരു പകല്‍ മുഴുവന്‍ സൂര്യ പാകം ചെയ്യുക (സൂര്യ വെളിച്ചത്തില്‍ വെക്കണം).
അതില്‍ നിന്നും ഒരു ചെറിയ നെല്ലിക്ക അളവ് അത്താഴം കഴിഞ്ഞു ഒരു മണിക്കൂര്‍ കഴിഞ്ഞു എടുത്തു കഴിക്കുക.
പുറമേ ചൂട് വെള്ളം കുടിക്കുക. വായുപ്രശ്നം മലബന്ധം എന്നിവ നീങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക