പുകവലി മൂലമോ അന്തരീക്ഷത്തിലെ മലിനമായ പുക ശ്വസിച്ചോ ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ പുറന്തള്ളി ശ്വാസകോശം വൃത്തിയാക്കാനുള്ള ഒരു പാനീയം തയ്യാറാക്കാം.
ആവശ്യമുള്ള ചേരുവകൾ
ചെറിയ ഉള്ളി ( സവാള ) 400 ഗ്രാം
മഞ്ഞപ്പൊടി രണ്ട് ടീസ്പൂണ്‍
ഇഞ്ചി ഒരു കഷ്ണം, ( ഒരു വിരല്‍ നീളം )
വെളുത്തുള്ളി 10 അല്ലി
വെള്ളം 1 ലിറ്റര്‍
തേന്‍ 500 ഗ്രാം
തയ്യാറാക്കുന്ന വിധം
കഷണങ്ങളായി മുറിച്ച ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇത് നന്നായി തിളച്ചശേഷം മഞ്ഞൾപ്പൊടി ചേർക്കാം.
മിശ്രിതം ചെറുതീയില്‍ 30 മിനിറ്റ് വറ്റിച്ചെടുക്കണം. ആറിയതിനു ശേഷം തേന്‍ ചേർത്ത് ചില്ലു കുപ്പിയിലാക്കി ഫ്രിഡ്ജില്‍ വയ്ക്കാം.
രാവിലെ വെറും വയറ്റിലും രാത്രി ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിനു ശേഷവും ഒരു സ്പൂണ്‍ വീതം ഇത് കഴിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക