പ്രിത്ഥിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ചിത്രമാണ് ലൂസിഫര്‍. ചിത്രം ആരാധകര്‍ വന്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോള്‍ ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് എത്തുകയാണ്.
മോഹന്‍ലാല്‍ അവതരിപ്പിച്ച നായകവേഷം അവതരിപ്പിക്കുന്നത് നടന് ചിരഞ്ജീവിയാണ്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് ചിരഞ്ജീവിയുടെ വാക്കുകളാണ് ശ്രദ്ധനേടുന്നത്
‘ലൂസിഫറിൽ ഞാൻ പൂർണ തൃപ്തനായിരുന്നില്ല. പക്ഷേ ഇതിൽ അങ്ങനെയല്ല. ബോറടിപ്പിക്കുന്ന രംഗങ്ങൾ ഒന്നും തന്നെ കാണില്ല. കഥ നന്നായി മാറ്റം വരുത്തിയിട്ടുണ്ട്. ഇത് എല്ലാവരെയും തൃപ്തിപ്പെടുത്തും.’ പ്രസ് മീറ്റിൽ സംസാരിക്കുമ്പോൾ ചിരഞ്ജീവി പറഞ്ഞു. ഗോഡ്ഫാദർ ഒക്ടോബർ അഞ്ചിനാണ് തിയറ്ററുകളിലെത്തുന്നത്.
പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ റോളിൽ സല്മാന് ഖാന് എത്തുന്നു. എന്നാൽ ഇതേ കഥാപാത്രത്തെ ചില മാറ്റങ്ങളോടെയാകും തെലുങ്കിൽ അവതരിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക