ഒരു കാലത്ത് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡികൾ ആയിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയജോഡികളായി ആദ്യം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. തുടർന്ന് നക്ഷത്രതാരട്ട്, പ്രേംപൂജാരി, നിറം എന്നിങനെ നാല് സിനിമകളിൽ മാത്രമേ ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു എങ്കിലും പ്രേക്ഷകർക്ക് ഇപ്പോഴും കുഞ്ചാക്കോ ബോബനെ ശാലിനി എന്ന പേരുമായി ചേർത്ത് വായിക്കാൻ ആണ് ഇപ്പോഴും ഇഷ്ടം. ഇരുവരും തമ്മിൽ വിവാഹം കഴിക്കുമോ എന്ന് പോലും അക്കാലത്ത് ചിന്തിച്ച ആരാധകർ ഉണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ എന്ത് കൊണ്ടാണ് ശാലിനിയെ വിവാഹം കഴിക്കാത്തത് എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ചാക്കോച്ചൻ.
“‘ഞാനും ശാലിനിയും ‘സ്കോര്‍പിയോ’ ആണ്. അതിന്റേതായ പൊരുത്തം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അങ്ങനൊരു പ്രത്യേകത എനിക്കും തോന്നിയിട്ടുണ്ട്. പ്രണയത്തിന്റെ കാര്യത്തിലും അങ്ങനെയായിരുന്നു. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടുമല്ല പ്രണയിച്ചത്. ഞങ്ങള്‍ക്ക് വേറെ വേറെ പ്രണയങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന സൗഹൃദം അതിര്‍വരമ്പുകളൊന്നുമില്ലാത്തതാണ്. അജിത്തുമായി ശാലിനി പ്രണയത്തിലായിരിക്കുന്ന സമയത്ത് ഞാന്‍ അവരെ സഹായിച്ചിട്ടുണ്ട്.
കല്യാണം കഴിഞ്ഞ് രണ്ടാളും രണ്ട് ജീവിതത്തിലേക്ക് പോയെങ്കിലും ആ സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എല്ലാ ദിവസവും വിളിക്കുകയും മെസേജ് അയക്കുകയുമൊന്നുമില്ല. എങ്കിലും ആ സൗഹൃദത്തിന്റെ ഫീല്‍ അവിടെ എന്നും പഴയത് പോലെ തന്നെയുണ്ടാവും. അതിനാണ് ഏറ്റവും മൂല്യം കൊടുക്കുന്നത്.” കുഞ്ചാക്കോ ബോബൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക