നടന്മാരെയൊന്നും എപ്പോഴും കാണുന്ന രൂപത്തിലായിരിക്കില്ല സിനിമയില്‍ കാണാന്‍ പോകുന്നതെന്ന് മമ്മൂട്ടി . താനുള്‍പ്പടെ വഴി മാറി സഞ്ചരിക്കലാണെന്നും മമ്മൂട്ടി പറഞ്ഞു .
വഴിവിട്ട സഞ്ചാരമല്ല. നേരത്തെ പറഞ്ഞതുപോലെ സൈക്കോളജിക്കലോ സൈക്കിക്കോ എന്തുമാകാം സിനിമയില്‍. കഥാപാത്രം നമുക്ക് കുറച്ച് അന്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന ആളാണ്. റോഷാക്ക് സിനിമയെ കുറിച്ച് മമ്മൂട്ടി വ്യക്തമാക്കി.
‘ അയാളെ കൂടുതലറിയുമ്പോള്‍ അയാളിലെ സത്യം നമുക്ക് മനസിലാകും. സ്വപ്നാടനവും ഉണ്ട്. നമ്മളിലൊക്കെയുണ്ടല്ലോ സൈക്കോ. ആരെയും കളിയാക്കാന്‍ പറഞ്ഞതല്ലെന്നും ലേശം നമ്മുടെ ഉള്ളിലതുണ്ടെന്നും മമ്മൂട്ടി പറഞ്ഞു .
ചില സമയങ്ങളില്‍ മനസ് കൈവിട്ട് പോകാറുണ്ടല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക