വി ഡി സതീശനും കെ. സുധാകരനും ഔദ്യോഗിക പദവികള്‍ രാജിവച്ചശേഷംവേണം, ഖാര്‍ഗെയ്ക്ക് വേണ്ടി വോട്ടുപിടിക്കാനെന്ന് കെ വി തോമസ് .
73 വയസ്സായതിന്റെ പേരില്‍ തനിക്ക് സീറ്റ് നിഷേധിച്ചവരാണ് 81 കാരനായ ഖാര്‍ഗേയ്ക്ക് വേണ്ടി വാദിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ നിര്‍ദേശം പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും ലംഘിച്ചതായും കെ വി തോമസ് പറഞ്ഞു. ഔദ്യോഗിക സ്ഥാനം വഹിക്കുന്നവര്‍ പരസ്യമായി പക്ഷംപിടിക്കരുത് എന്ന നിര്‍ദ്ദേശം ലംഘിച്ചാണ് ഖാര്‍ഗെയ്ക്ക് വേണ്ടി ഇരുവരും വോട്ട് പിടിച്ചത്.
പ്രായാധിക്യം പറഞ്ഞ് തനിക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചവര്‍ ഇപ്പോള്‍ ഖാര്‍ഗെയെ പിന്തുണക്കുന്നു.
73 വയസ്സുകാരനായ തന്നെ എതിര്‍ത്തവരാണ് 81 കാരനായ ഖാര്‍ഗേയ്ക്ക് വേണ്ടി വാദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക