പെട്ടന്ന് കോപപ്പെടുന്നത് ഒരു വലിയ പ്രശ്നമാണ് പലർക്കും.
ശാരീരികമായും മാനസികമായും വലിയ പ്രശ്നം.
മുന്‍കോപം മൂലം ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ പിന്നീട് നികത്താന്‍ കഴിയില്ല. ചിലര്‍ എപ്പോഴും പറയുന്ന വാചകമാണ് ഞാന്‍ ദേഷ്യക്കാരനാണ്. അത് അംഗീകരിച്ച് പെരുമാറണം. എന്നാല്‍ ഈ ചിന്ത ആദ്യം മാറ്റുകയാണ് വേണ്ടത്. ഇത് സ്വന്തം സ്വഭാവ രീതിയെ തന്നെ ഇല്ലാതാക്കുകയേ ചെയ്യൂ.
മുന്‍കോപം നിയന്ത്രിക്കാന്‍ പരിഹാര മാര്‍ഗവുമുണ്ട്. കോപം ഉണ്ടാകാനുള്ള കാര്യം എന്താണെന്നാണ് ആദ്യം മനസിലാക്കേണ്ടത്. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ റിയാക്ട് ചെയ്യരുത് പകരം റെസ്പോണ്ട് ചെയ്യാന്‍ ശ്രമിക്കുക. എന്തും മുഖത്തടിച്ചപോലെ സംസാരിക്കുന്ന ശീലം കഴിവതും ഒഴിവാക്കണം. ഇത്തരത്തില്‍ എന്ത് പ്രശ്നത്തേയും സമാധാനപരമായി നേരിടാന്‍ തുടങ്ങിയാല്‍ തന്നെ നമ്മോട് സംസാരിക്കുന്നവര്‍ക്കും ശാന്തമായി പെരുമാറാന്‍ സാധിക്കും. പ്രശ്നങ്ങളെ ലഘൂകരിക്കാന്‍ ഇതിലും മികച്ച മാര്‍ഗമില്ല.
ദേഷ്യം വരുന്ന സമയം ഒന്ന് മുതല്‍ നൂറ് വരെ എണ്ണുന്നത് ഏറെ നല്ലതാണ്. തണുത്ത വെള്ളം കുടിയ്ക്കുന്നതും ഏറെ ഉത്തമം. ദീര്‍ഘ നിശ്വാസം എടുത്ത് പതുക്കെ പുറത്തേക്ക് വിടുന്നത് ശരീരത്തിനും മനസിനും പിരിമുറുക്കത്തില്‍ നിന്നും അയവ് കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക