ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെ ഉത്തമമാണ് തൈര് . തൈര് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കി ചർമ്മത്തിന് പുതുജീവൻ നൽകും . ധാരാളം വിറ്റാമിനുകളും, മിനറലുകളും, തൈരിൽ ഉണ്ട് മുഖത്തെ കരുവാളിപ്പ് അകറ്റാനും കുരുക്കളെ തടയാനും തൈര് സഹായിക്കും.
വെള്ളരിക്കയും തൈരും ചേര്‍ന്ന ഫേസ് പാക്ക് മുഖത്തിന് ഏറേ നല്ലതാണ്. ഇതിനായി തൈരിലേക്ക് കുറച്ച് വെള്ളരിക്കാനീര് ചേര്‍ക്കാം. ശേഷം ഇവ മുഖത്ത് പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാനും സഹായിക്കും.
ഒരു പഴം അടിച്ചത് രണ്ട് ടീസ്പൂണ്‍ തൈരിലേക്ക് ചേര്‍ക്കാം. ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂണ്‍ റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ആഴ്ചയില്‍ രണ്ട് ദിവസം ചെയ്യുന്നത് മുഖം തിളങ്ങാന്‍ സഹായിക്കും.
രണ്ട് ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേനും നാരങ്ങാനീരും ചേര്‍ക്കാം. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
രണ്ട് ടീസ്പൂൺ തൈരും രണ്ട് ടീസ്പൂൺ റോസ് വാട്ടറും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.10 മിനിറ്റിന് ശേഷം കഴുകി കളയാം.
വിറ്റാമിനുകളും മിനറലുകളും ധാരാളമായി അടങ്ങിയിരിക്കുന്ന മുട്ടയും ചര്‍മ്മത്തിന് ഏറെ നല്ലതാണ്. അതിനാല്‍ ഒരു മുട്ടയുടെ വെള്ള അല്പം തൈരുമായി ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം മുഖത്ത് പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക