തനിയെ യാത്ര ചെയ്യുന്നതിന്റെ രസം വന്നാൽ പിന്നെയും പോയിക്കൊണ്ടേയിരിക്കാൻ തോന്നും എന്നതാണ് ഒറ്റയ്ക്കുള്ള യാത്രയുടെ പ്രത്യേകത. എന്തുകൊണ്ടാണ് മറ്റാരെയും കൂട്ടാതെ തനിയെ പുറപ്പെട്ടെതന്ന് ചോദിച്ചാൽ പലരും പറയുന്ന ഉത്തരങ്ങളിൽ ചിലത് ഇങ്ങനെയായിരിക്കും.
ബ്രിട്ടീഷ് സൈക്കോളജി സൊസൈറ്റിയുടെ പഠനം അനുസരിച്ചു ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ തരണം ചെയ്യാൻ ഏറ്റവും സാമർഥ്യം ഉള്ളവർ തനിച്ച് യാത്ര ചെയ്യുന്നവർ ആയിരിക്കുമത്രേ . എവിടെ പോകണം, എപ്പോൾ പോകണം എന്നു തുടങ്ങി മുഴുവൻ കാര്യങ്ങളും തീരുമാനിക്കാൻ ഉള്ള പൂർണ്ണാധികാരം അവരവർക്കാണ് .
ഇഷ്ടമുള്ള സ്ഥലത്തു പോകാം, കൂടുതൽ സമയം ചെലവിടാം, പകുതി എത്തിയ ശേഷം വേണമെങ്കിൽ ഉപേക്ഷിക്കാം, ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്ത സംസ്കാരം, ഭാഷകൾ, ആചാരങ്ങൾ എല്ലാം മനസ്സിലാക്കാൻ തനിച്ചു യാത്ര പോവുന്നവർക്ക് കഴിയും.
സ്വന്തമായി ചിന്തിക്കാനും, കണ്ടെത്തലുകൾ നടത്താനും, പരീക്ഷണ നിരീക്ഷണങ്ങൾക്കും, കാഴ്ചകൾ ആസ്വദിക്കാനും, സംസ്കാരം, വേഷം, ആചാരങ്ങൾ അങ്ങനെ ഉളള കാര്യങ്ങൾ മനസ്സിലാക്കാനും തനിച്ചുള്ള യാത്ര നല്ലതാണ് .
ഒറ്റയ്ക്ക് യാത്ര പോകുമ്പോൾ അതോർത്ത് ആശങ്കപ്പെടുന്ന ഒരു കുടുംബം ഉണ്ട് എന്നത് മറക്കരുത്. യാത്രയിലൂടനീളം അദൃശ്യമായ സാന്നിധ്യമായി അവരുടെ കരുതൽ നമുക്കൊപ്പമുണ്ടാകും. ചിലപ്പോൾ വീട്ടുകാർ യാത്രയ്ക്ക് സമ്മതിച്ചില്ലെന്നും വരാം.
അതുകൊണ്ട് ചെയ്യാൻ പോകുന്ന യാത്രയുടെ എല്ലാ കാര്യങ്ങളും പ്രത്യേകിച്ച് സുരക്ഷയെ കുറിച്ച കാര്യങ്ങളൊക്കെ കൃത്യമായി ബോധ്യപ്പെടുത്തി വേണം യാത്ര പുറപ്പെടാൻ .
പ്രതികരിക്കാൻ ഇവിടെ എഴുതുക