രാജ്യത്ത് മതം മാറിയവരുടെ പട്ടിക ജാതി പദവി സംബന്ധിച്ച് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പുതിയ സമിതിക്ക് രൂപം നൽകി.
1950ലെ പ്രസിഡൻഷ്യൽ ഉത്തരവ് പ്രകാരം ഹിന്ദു സിഖ് ബുദ്ധമതങ്ങൾക്കാണ് പട്ടികജാതി പദവിക്ക് അർഹത. ഈ ഉത്തരവിൽ പറയാത്ത മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്തവരുടെ പട്ടികജാതി പദവി സംബന്ധിച്ചാണ് കേന്ദ്ര സർക്കാർ രൂപം നൽകിയ സമിതി പ്രധാനമായും പരിശോധിക്കുക.
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയിൽ ഡോ. ആര്‍കെ ജയിന്, പ്രൊഫ. സുഷ്മ യാദവ് എന്നിവരുമുണ്ട്.മുസ്ലിം, ക്രിസ്ത്യന്‍ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ദളിത് വിഭാഗത്തിൽപ്പെട്ടവർ പട്ടിക ജാതി പദവി ആവശ്യപ്പെടുന്നുണ്ട്.
അതു കൊണ്ട് തന്നെ പുതിയ വിഭാഗങ്ങള്‍ക്കും പട്ടിക ജാതി പദവി നല്കുകയാണെങ്കില് അത് സൃഷ്ട്ടിക്കുന്ന സാമൂഹിക സാഹചര്യമുൾപ്പെടെ സമിതി പരിശോധിക്കും.
മതംമാറിയ ശേഷം ആചാരം, പാരമ്പര്യം, സാമൂഹ്യ വിവേചനം, ദാരിദ്ര്യാവസ്ഥ എന്നിവയില്‍ ഉണ്ടായ മാറ്റവും സമിതി പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക