ഡ്രൈ ഫ്രൂട്സ് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്. ഇതില്‍ തന്നെ ഈന്തപ്പഴം, ഉണക്കമുന്തിരി, പിസ്ത, ബദാം, വാള്‍നട്സ് എന്നിവയെല്ലാം പെടുന്നു.
ഈന്തപ്പഴം സ്വാദില്‍ മാത്രമല്ല ഗുണത്തിലും മുന്‍പന്തിയില്‍ തന്നെയാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഈന്തപ്പഴത്തില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ രോഗികള്‍ക്കും നല്ലതാണ്. ചില പ്രത്യേക ഗുണങ്ങള്‍ കൊണ്ട് ഈന്തപ്പഴം തടി കുറയ്ക്കാനും സഹായിക്കും.
ഈന്തപ്പഴം പച്ചയും പഴുത്തതും ഉണക്കയുമെല്ലാം ലഭിയ്ക്കും. ദിവസവും ഇത് 2-3 എണ്ണം കഴിയ്ക്കുന്നത് ആരോഗ്യപരമായി പല ഗുണങ്ങളും നല്‍കുകയും ചെയ്യും. എന്നാല്‍ അമിമതായി കഴിച്ചാല്‍ ശരീരഭാരം കൂടുകയും ചെയ്യും. മിതത്വം പാലിച്ചാല്‍ തടി കൂട്ടാതെ ശരീര ഭാരംം കൂട്ടാനുള്ള ഒരു വഴിയാണ് ഈന്തപ്പഴം.
ഈന്തപ്പഴം വെള്ളത്തിലിട്ടു വച്ചാണ് കഴിയ്ക്കേണ്ടത് എന്നു പറയും. ഇതെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളും വെള്ളത്തിലിട്ട ഈന്തപ്പഴത്തിന്റെ ഗുണങ്ങളുമെല്ലാം അറിയൂ.
മലബന്ധം പോലുളള പ്രശ്നങ്ങള്‍ നീക്കാന്‍ ഏറ്റവും ഉത്തമമാണ് വെള്ളത്തിലിട്ടു വച്ച ഈന്തപ്പഴം. ഇതിലെ ഫൈബറുകള്‍ പെട്ടെന്നു തന്നെ വെള്ളം വലിച്ചെടുത്ത് അയയുന്നു. ഇതു വഴി ദഹനം എളുപ്പമാകും. നാരുകള്‍ ശരീരത്തിനു പെട്ടെന്നു തന്നെ ആഗിരണം ചെയ്യാനും കുടലിനിതു പെട്ടെന്നു തന്നെ ദഹിപ്പിയ്ക്കാനും സാധിയ്ക്കും. വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് വെള്ളത്തിലിട്ട ഈന്തപ്പഴും.
ഈന്തപ്പഴത്തില്‍ നാരുകള്‍ക്കു പുറമേ വൈറ്റമിനുകള്‍, അയേണ്‍, മഗ്നീഷ്യം, കാല്‍സ്യം, സള്‍ഫര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം പെട്ടെന്നു തന്നെ ശരീരത്തിന് ദഹിപ്പിയ്ക്കാനും ആഗിരണം ചെയ്യാനും സാധിയ്ക്കും.
രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു കുതിര്‍ത്തി രാവിലെ വെറുംവയറ്റില്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് ഹൃദയത്തിന് നല്ലതാണ്. സ്ട്രോക്ക് പോലുള്ള അവസ്ഥകള്‍ ഒഴിവാക്കാന്‍ ഇത് ഏറെ സഹായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക