മണിരത്നത്തിന്റെ പൊന്നിയിൻസെൽവൻ നിറഞ്ഞസദസ്സിൽ പ്രദർശനം തുടരുമ്പോൾ പാർത്ഥിപൻ അവതരിപ്പിച്ച ചിന്നപഴുവെട്ടരിയാർ എന്ന കഥാപാത്രവും പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങുകയാണ്. ഇപ്പോഴിതാ താരം ഷൂട്ടിംഗ് സെറ്റിൽ വച്ച് ഐശ്വര്യ റായിയും ആയി ഉണ്ടായി രസകരമായ സംഭാഷണത്തെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ്. പാർത്ഥിപന്റെ വാക്കുകൾ ഇങ്ങനെ…..
“ഓരോ കാലഘട്ടത്തിലും ഒരു സ്ത്രീയെ രസിക്കാൻ എന്തെങ്കിലും ഉണ്ടാവും. അഴക് മാറിക്കൊണ്ടേയിരിക്കും. അത് പോവും. ഉദാഹരണത്തിന് ജയചിത്ര. കമൽഹാസന്റെ ജോഡിയായി നമ്മൾ കണ്ടതാണ്. അവരെ ഇപ്പോൾ ഓഡിയോ ലോഞ്ചിൽ കണ്ടപ്പോൾ അഴക് പോയി. ഭംഗി പോയി മറ്റൊന്നായി മാറണം. അഴക് അറിവായി മാറ്റി അറിവ് സ്നേഹമായി മാറ്റിയാൽ അവസാനം വരെയും അഴക് നിലനിൽക്കും.
അതുപോലെയാണ് ഈ സിനിമയിലെ ഐശ്വര്യയുടെ ഡെഡിക്കേഷൻ. ഡയലോഗ് മനപ്പാഠം ചെയ്യുന്നത് മുതൽ. തിരക്കഥയിലെ ചിരി പോലും മനപ്പാഠം ചെയ്യുന്നുണ്ടല്ലോ എന്ന് ഞാൻ തന്നെ അവരോട് പോയി പറഞ്ഞിട്ടുണ്ട്. നിങ്ങളെന്തിനാണ് എന്നെ ഇത്രയും നിരീക്ഷിക്കുന്നത് എന്നാണ് അവർ ചോദിച്ചത്.
ഞാൻ പറഞ്ഞു ഞാൻ നിങ്ങളെ ഒരുപാട് നിരീക്ഷിക്കുമെന്ന്. നിങ്ങൾ സ്കൂളിൽ കുട്ടികളെ കൊണ്ട് വിട്ട് വരുന്നത് ഞാൻ നിരീക്ഷിക്കും, നിങ്ങളും അഭിഷേകും ഫോട്ടോയെടുക്കുമ്പോഴുള്ള പ്രശ്നങ്ങൾ നിരീക്ഷിക്കും. നിങ്ങളെ അമ്മായി അമ്മ നോക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും അങ്ങനെയൊക്കെ പറഞ്ഞു. എന്റെ സംസാരം അവർക്കിഷ്ടമായി.
ഒത്ത സെരുപ്പ് എന്ന സിനിമ വരെ സംസാരം നീണ്ടു. ഒത്ത സെരുപ്പ് എന്ന സിനിമ അവർ കണ്ടു, അതിന് ശേഷം അഭിഷേകും അമിതാബ് ബച്ചനും കണ്ടു. അമിതാബ് ആ സിനിമ പ്രൊഡ്യൂസ് ചെയ്യുകയും അഭിഷേക് ആതിൽ അഭിനയിക്കുകയും ഞാൻ സംവിധാനം ചെയ്തതുമെല്ലാം നടന്നത് പൊന്നിയിൻ സെൽവനിലൂടെയാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക