ആവശ്യമായ ചേരുവകൾ
ഒരു കപ്പ് ഓട്സ്
അര കപ്പ് തൈര്
സവാള, തക്കാളി, കാരറ്റ് ഓരോന്ന് വീതം അരിഞ്ഞത് മുളക് പൊടി അര ടീസ്പൂൺ
കുരുമുളക് പൊടി അര ടീസ്പൂൺ
ഉപ്പ് പാകത്തിന്
അര ടീസ്പൂൺകടുക്
അര ടീസ്പൂൺ ജീരകം
വറ്റൽ മുളക് അഞ്ചാറെണ്ണം
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ഓട്സ് വേവിക്കുക. ഇതിലേക്ക് മസാലകൾ ചേർത്ത് കുറച്ച് ചൂടറിയതിന് ശേഷം അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് പാകത്തിന് ഉപ്പും ചേർക്കുക. ഇതിലേക്ക് കടുക്, ജീരകം, വറ്റൽമുളക് എന്നിവ താളിച്ച് ഒഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക