മധുരമേറിയതെന്ന് പറഞ്ഞ് പലരും ഭക്ഷണത്തിൽ നിന്ന് മാറ്റിനിർത്തുന്ന ഒന്നാണ് ശർക്കര. എന്നാൽ ആരോഗ്യത്തിന് ഗുണകരമായ ചുക്കുകാപ്പി പോലുള്ളവയ്ക്ക് ശർക്കരയെ മാറ്റി നിർത്താൻ ആകാറില്ല.
എന്നാൽ ചുക്കുകാപ്പിക്ക് മാത്രമല്ല ശർക്കരയിൽ ധാരാളം ആരോഗ്യസൂത്രങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. കേട്ടാൽ വിശ്വസിക്കാൻ പ്രയാസമുണ്ടെങ്കിലും യാഥാർത്ഥ്യം അതാണ്. ശരീരത്തിൽ ശർക്കര ഒരു ക്ലെൻസിംഗ് ഏജന്റ് ആണെന്ന് തന്നെ പറയാം.
കറിവേപ്പില കളയാനുള്ളതല്ല, താരനകറ്റാൻ കറിവേപ്പില ചായ
ശ്വാസകോശം, ശ്വാസകോശ നാളികൾ, വയറ്, ആമാശയം തുടങ്ങിയവ വൃത്തിയാക്കാനുള്ള കഴിവും ശർക്കരയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾക്കുണ്ട്.
അതേസമയം ശർക്കര ധാരാളം കഴിക്കണം എന്നല്ല പറഞ്ഞു വരുന്നത്. നിശ്ചിത അളവിലുള്ള ശർക്കര ഉപയോഗം ആസ്മ, ബ്രോങ്കൈറ്റിസ് എന്നിവയെ തടയാൻ സഹായിക്കും. ആരോഗ്യ വിദഗ്ധർ തന്നെയാണ് ഇക്കാര്യം അഭിപ്രായപ്പെടുന്നത്.
ഓട്സ് ഇങ്ങനെ കഴിച്ചാൽ ശരീരഭാരം ഠപ്പേന്ന് കുറയും; ഓട്സ് ദഹി മസാല റെസിപ്പി
ദിവസവും ഒരു കഷ്ണം ശർക്കര കഴിക്കുന്നത് മികച്ച ദഹനത്തിന് ഉത്തമമാണ്. ദഹന രസങ്ങളെ ത്വരിതപ്പെടുത്തി അസറ്റിക് ആസിഡിന്റെ പ്രവർത്തനനിരക്ക് കൂട്ടാൻ ഇതിന് സാധിക്കും. ദഹന പ്രശ്നങ്ങളെ പാടെ ഒഴിവാക്കാനും ശർക്കരയ്ക്ക് സാധിക്കും.
പാൽ മുതൽ വെണ്ണ വരെ; സ്ഥിരമായി കഴിച്ചാൽ ചർമ്മം പ്രായമാക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്
മാത്രമല്ല, ധാരാളം ഇരുമ്പ് അടങ്ങിയിരിക്കുന്ന പദാർത്ഥമാണ് ശർക്കര. അതുകൊണ്ടുതന്നെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുവാനും വിളർച്ചയ്ക്ക് പരിഹാരമാകാനും ശർക്കരയ്ക്ക് സാധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക