തൊടുപുഴ: രണ്ട് മാസം മുമ്പ് വിവാഹിതയായ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ .
തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോർജ് (24) ആണ് മരിച്ചത്. പെൺകുട്ടി വിഷാദരോഗത്തിനു ചികിത്സയിലായിരുന്നുവെന്നു ഭർത്താവിന്റെ ബന്ധുക്കൾ മൊഴി നൽകി.
ഓഗസ്റ്റ് 18നായിരുന്നു വിവാഹം. പ്രണയ വിവാഹമായിരുന്നു. സംഭവം നടക്കുന്ന സമയം ഭർതൃമാതാവും സഹോദരിയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഉടൻ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക