കോവിഡ് കാലത്തിന് ശേഷം കുട്ടികളിൽ ഇടയ്ക്കിടെ പനിയും കഫക്കെട്ടും വരുന്നത് ഗൗരവത്തോടെ കാണണമെന്ന അഭിപ്രായം ശക്തമാകുന്നു. ഇത് സംബന്ധിച്ച് ആര്യൻ രമണി ഗിരിജവല്ലഭൻ ഫേസ്ബുക്കിൽ എഴുതിയത് ഇങ്ങനെയാണ്.
കോവിഡ് കാലത്തിന് ശേഷം സ്കൂൾ തുറന്ന് കുട്ടികൾ പോകുവാൻ തുടങ്ങിയപ്പോൾ, ഒരുപാട് നാളുകൾ വീട്ടിൽ അടച്ചിരുന്നത് കൊണ്ട് ആ ഒരു ഇമ്മ്യൂണിറ്റി കുറഞ്ഞതാണോ കാരണം എന്നറിയില്ല, ഏത് വീട്ടിലാണെങ്കിലും കുട്ടികൾക്ക് പനിയും, കഫക്കെട്ടും മാറി മാറി വരുന്നത് ശ്രദ്ധയിൽ പെടുന്നൂ. എന്നാൽ വലിയവരെ കാര്യമായി ബാധിക്കുന്നുമില്ല. പല സ്റ്റ്രൈനുകളിൽ ഉള്ള വൈറൽ പനികൾ ഇപ്പോൾ ഉണ്ടകുന്നുണ്ട് എന്ന് ഡോക്ടർ അനുജനും പറയുന്നൂ. കുട്ടികൾ മരുന്ന് കഴിച്ച് സ്കൂളിലേക്ക് പോകുന്നൂ അവിടെ മറ്റ് കുട്ടികളുമായുള്ള ഇടപെടൽ വരുമ്പോൾ സ്വാഭാവികമായി പകരുന്നൂ.
പല കുട്ടികൾക്ക് ന്യുമോണിയ വരെ ആകുന്നുണ്ട്. ഈ സാഹചര്യത്തിൽ
സർക്കാർ,സ്കൂളുകളെ കേന്ദ്രീരിച്ച് കുട്ടികളുടെ ആരോഗ്യത്തിനായി ഇടപെടൽ നടത്തും എന്ന് പ്രതീക്ഷിക്കുകയാണ്. മാസ്ക്ക്, സാനിറ്റൈസർ ഉപയോഗം എല്ലാം വിട്ട മട്ടാണ് പല സ്കൂളുകളിലും..
ആ പഴയ ജാഗ്രത തിരിച്ച് കൊണ്ട് വരേണ്ടിയിരിക്കുന്നൂ.
തുടരേണ്ടിയിരിക്കുന്നൂ…
പ്രതികരിക്കാൻ ഇവിടെ എഴുതുക