നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. നിവിന്‍ പോളിയാൻ ചിത്രത്തിൽ നായകനായി എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പഴയ മ്യൂസിക് ലേബലായ സരിഗമയുടെ ഭാഗമായ യൂഡ്ലീ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് ‘പടവെട്ട്’.
ഇപ്പോൾ ഇതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് . ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകൻ. റാപ്പും നാടന്‍ ശീലും ഒരുമിച്ച് വ്യത്യസ്തമായ പരീക്ഷണവുമായിട്ടാണ് ഗോവിന്ദ് വസന്ത ഗാനം ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ അലി എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് സി.ജെ കുട്ടപ്പന്, വേടന്, മത്തായി സുനില്‍, ഗോവിന്ദ് വസന്ത എന്നിവർ ചേർന്നാണ്. അമല്‍ ആന്റണിയും സംഘവുമാണ് കോറസ്, ഗിറ്റാര്‍, കെബ ജെറമിയ, ബാസ് നവീന്‍ കുമാര്‍, രാജന് കെ.എസ് ആണ് ഗാനം മിക്സ് ചെയ്തിരിക്കുന്നത്. മലയാളം റാപ്പും നാടന്‍ പാട്ടും ഒരുമിച്ച് ഇതുവരെ കേള്‍ക്കാത്ത തരത്തിലുള്ള പുതുമയോടെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഗാനത്തിനിടയ്ക്ക് ഷമ്മി തിലകന്റെ സംഭാഷണങ്ങളും കടന്നുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക