പ്രശസ്ത എഴുത്തുകാരി കെ ആർ മീരയെ സന്ദർശിച്ച് സ്പീക്കർ എ എൻ ഷംസീർ. എഴുത്തുകൾ ശ്രദ്ധിക്കുകയും വായിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ടെന്ന് സ്പീക്കർ പറഞ്ഞു.
സ്പീക്കറുടെ കുറിപ്പ് ഇങ്ങനെ –
മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരി കെ ആർ മീരയെ സന്ദർശിച്ചു. വിദ്യാർത്ഥി സംഘടനാ പ്രവർത്തന കാലത്ത് തന്നെ കെ ആർ മീരയുമായി അടുത്ത ആത്മബന്ധമുണ്ട്. കെ ആർ മീരയുടെ എഴുത്തുകൾ ശ്രദ്ധിക്കുകയും വായിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്.
ഏറെ വായിക്കപ്പെട്ട ഘാതകൻ എന്ന കെ ആർ മീരയുടെ നോവൽ എനിക്ക് സമ്മാനിച്ചു. ഇനിയും മികച്ച സൃഷ്ടികളും പുതിയ കാലത്തിന്റെ മാറ്റങ്ങൾക്ക് മുതൽക്കൂട്ടാവുന്ന എഴുത്തുകളും തുടർന്നുമുണ്ടാവട്ടെ എന്നാശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക