ഭക്ഷണങ്ങൾക്ക് നിറവും രുചിയും നൽകുന്ന മഞ്ഞാളിന്റെ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്
പ്രോസ്റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞളിനു പ്രത്യേക കഴിവുണ്ടെന്നു ശാസ്ത്രം പറയുന്നു. രക്തത്തില്‍ കണ്ടുവരുന്ന ട്യൂമര്‍ കോശങ്ങളായ ടി-സെല്‍, ലുക്കീമിയ, കുടലിലും മാറിടങ്ങളിലും വരുന്ന കാര്‍സിനോമ എന്നിവയെ പ്രതിരോധിക്കാന്‍ മഞ്ഞളിന് കഴിവുണ്ടെന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.
മഞ്ഞളിലുള്ള ‘ലിപ്പോപോളിസാക്കറൈഡ് എന്ന പദാര്‍ഥമാണ് ഇതിനു സഹായിക്കുന്നത്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ പ്രതിരോധിക്കാന്‍ മഞ്ഞളിനുള്ള കഴിവും രോഗങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തിനു കരുത്തേകുന്നു.
നമ്മുടെ കറികളില്‍ എപ്പോഴും ചേര്‍ക്കുന്ന വസ്തുവാണ് മഞ്ഞള്‍ പൊടി. ഇതിനു പിന്നില്‍ ശാസ്ത്രീയമായ ചില കാരണങ്ങള്‍ കൂടിയുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് മഞ്ഞള്‍. നെഞ്ചെരിച്ചിലിന് നാല് കപ്പ് തിളപ്പിച്ച വെള്ളത്തില്‍ അല്പം മഞ്ഞള്‍ മിക്സ് ചെയ്ത് കുടിച്ചാല്‍ മതിയാകും.
തലച്ചോറിലേക്കുള്ള ഓക്സിജന്റെ ഒഴുക്കു കൂട്ടാനും തലച്ചോറിലെ ‘പ്ലാക്ക്’ നീക്കം ചെയ്യാനുമുള്ള മഞ്ഞളിന്റെ കഴിവാണ് മറവിരോഗം ചെറുക്കാന്‍ സഹായിക്കുന്നത്. അല്‍സ്ഹൈമേഴ്സ് രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനും മഞ്ഞള്‍ സഹായിക്കുന്നതായി ഗവേഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
രക്തം ശുചീകരിക്കാനുള്ള കരളിന്റെ കാര്യക്ഷമത കൂട്ടാന്‍ മഞ്ഞളിനു കഴിവുണ്ട്. അതുപോലെ രക്തചംക്രമണം കൂട്ടാനും മഞ്ഞള്‍ സഹായിക്കുന്നു. ശരീരത്തില്‍നിന്നു വിഷാംശങ്ങള്‍ പുറന്തള്ളാന്‍ കരളിനെ മഞ്ഞള്‍ ഇത്തരത്തില്‍ സഹായിക്കുന്നു. നിത്യവും ഒരു ടീസ്പൂണ്‍ അളവില്‍ മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ തന്നെ മഞ്ഞളിന്റെ ഗുണഫലങ്ങള്‍ പൂര്‍ണമായും അനുഭവിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക