ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനം സംസ്ഥാനത്ത് മുഴുവൻ കുട്ടികൾക്കും സാധ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. 4,23,303 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
അപേക്ഷിച്ച 4,15,023 പേർക്കും പ്രവേശനം നേടാനായി. ഹയർ സെക്കൻഡറിയിൽ 3,85,909 പേരും വെക്കേഷണൽ ഹയർ സെക്കൻഡറിയിൽ 29,114 പേരും പ്രവേശനംനേടി. കൂടുതൽപേർ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിലാണ്. 62,729.
പ്രവേശന നടപടി പൂർത്തിയായപ്പോൾ ഹയർ സെക്കൻഡറിയിൽ 18, 811 മെറിറ്റ് സീറ്റുൾപ്പെടെ 43,772 സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. വെക്കേഷണൽ ഹയർ സെക്കൻഡറിയിൽ 3916 സീറ്റാണ് ഒഴിഞ്ഞുകിടക്കുന്നത്. 24, 961 സീറ്റ് അൺഎയ്ഡഡ് മേഖലയിലാണ്.
പ്ലസ് വൺ പ്രവേശനത്തിന്റെ പേരിൽ സർക്കാരിനെതിരെ കോൺഗ്രസും ലീഗും ചില മാധ്യമങ്ങളും ഉന്നയിച്ച ആരോപണങ്ങളെല്ലാം ഇതോടെ പൊളിഞ്ഞു. മൂന്ന് പ്രധാന അലോട്ട്മെന്റിനും രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റിനുംശേഷം പ്രത്യേക അലോട്ട്മെന്റും നടത്തി.
പരാതിയില്ലാതെ പ്രവേശന നടപടികൾ പൂർത്തിയാക്കിയ പൊതു വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരെയും അധ്യാപകരെയും അഭിനന്ദിക്കുന്നതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക