നിരവധി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നിർമ്മാതാവാണ് സുരേഷ് കുമാർ. ഇപ്പോഴിതാ സീ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെ വച്ച് ഇനി എന്നാണ് ഒരു സിനിമ എന്ന അവതാരകന്റെ ചോദ്യത്തിന് പ്രതികരിക്കുകയാണ് സുരേഷ് കുമാർ.
“അത്തരമൊരു ചിത്രം ചര്‍ച്ചയില്‍ ആണ്. നല്ല കഥകള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. എന്നാല്‍ അതിനൊപ്പം തന്നെ സിനിമയുണ്ടാകാന്‍ മോഹന്‍ലാലും മമ്മൂട്ടിയും തന്നെ വേണമെന്നില്ല, ഞാൻ നസീര്‍ സാറിനെ വെച്ച് വരെ സിനിമ നിര്‍മ്മിച്ചിട്ടുള്ള ആളാണ്. വലിയ താരങ്ങളെ വച്ച് മാത്രമേ സിനിമ എടുക്കു എന്നുള്ള വാശിയോ അതിലൊരു ത്രില്ലോ എനിക്ക് ഇല്ല. നമ്മുക്ക് ഇപ്പോള്‍ ഒത്തിരി ചോയ്സ് ഉണ്ട്.
വലിയ താരങ്ങളെ വെച്ച് സിനിമ ചെയ്താല്‍ മാത്രമേ വലിയ നിര്‍മ്മാതാവോ വലിയ നിര്‍മ്മാണ ബാനറോ ആവൂ എന്നൊന്നുമില്ല. നല്ല ചിത്രങ്ങള്‍ ചെയ്താലാണ് അതിന് സാധിക്കു. മോഹന്ലാലിനൊപ്പമൊക്കെ സിനിമ ചെയ്യുന്നത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണെങ്കിലും ചിത്രത്തിന്റെ പ്രമേയം ആവശ്യപ്പെടുന്ന അഭിനേതാക്കളെ വെച്ചാണ് അത് ചെയ്യേണ്ടത്.” സുരേഷ് കുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക