മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന സിനിമയിൽ ആഴ്വാർക്കടിയൻ നമ്പി എന്ന കഥാപാത്രം അവതരിപ്പിച്ച ജയറാമിന് ഇപ്പോൾ അഭിന്ദന പ്രവാഹമാണ്. സാധാരണ ബോഡി ലാങ്ക്വേജിൽ നിന്നും വ്യത്യസ്തമായി വളരെ സൂഷ്മതയോടെ ആണ് ജയറാം നമ്പിയെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ജയറാമിന്റെ അഭിനയതെ പ്രശംസിച്ചു കൊണ്ട് സിനിമയിൽ ജയറാമിന്റെ ഗുരുവായ പദ്മരാജന്റെ മകൻ അനന്തപദ്മനാഭൻ ഫേസ് ബുക്കിൽ പങ്ക് വച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. 30 വർഷങ്ങൾക്ക് മുമ്പ് പദ്മരാജന്റെ ചിത്രത്തിന് മുൻപിൽ വച്ച് ജയറാമും പാർവതിയും മോതിരം കൈമാറുന്നതിന്റെ അപൂർവ ചിത്രമാണ് അനന്തപദ്മനാഭൻ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. അനന്തപദ്മനാഭന്റെ പോസ്റ്റ് ഇങ്ങനെ…
”
മുപ്പത് വർഷം മുമ്പ് അച്ഛന്റെ പടത്തിന് മുമ്പിൽ നടന്ന ഒരു രഹസ്യമോതിരംമാറൽ (പടത്തിലെ നായകനും നായികയും ഔദ്യോഗിക ദമ്പതികൾ ആകും മുമ്പ് ,) സിനിമയിലല്ല.”
പ്രതികരിക്കാൻ ഇവിടെ എഴുതുക