ശാന്തൻപാറ കള്ളിപ്പാറയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മലനിരകളിലാണ് നീലക്കുറിഞ്ഞി ധാരാളമായി പൂവിട്ടിരിക്കുന്നത്.
നീലക്കുറിഞ്ഞി സന്ദര്‍ശനം ഒരു ദുരന്തമായി മാറിയിരിക്കുകയാണെന്ന് പറയുകയാണ് നടൻ നീരജ് മാധവ്. വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആളുകള്‍ പരിസരത്ത് വലിച്ചെറിയുന്നുണ്ടെന്നും നീലക്കുറിഞ്ഞി ചെടികളെപ്പോലും ഇവർ വെറുതെ വിടുന്നില്ലെന്നും നീരജ് പറയുന്നു.
നീരജിന്റെ വാക്കുകള്‍
‘‘അധികൃതർ അവരാൽ കഴിയുന്ന രീതിയിൽ മാലിന്യങ്ങൾ മാറ്റാൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആളുകള്‍ക്ക് ഇതൊരു പ്രശ്നമേ അല്ല.
ഇനി വരുന്ന ദിവസങ്ങളില്‍ ഇവിടെ സന്ദർശിക്കാൻ എത്തുന്നവർ ദയവ് ചെയ്ത് പ്ലാസ്റ്റിക് കൊണ്ടുവരരുത്. ഇതൊരു അപേക്ഷയാണ്. ഇനി കൊണ്ടുവന്നാൽ തന്നെ അത് ഇവിടെ ഉപേക്ഷിക്കരുത്.’’
പ്രതികരിക്കാൻ ഇവിടെ എഴുതുക