ഏറെ സവിശേഷതകൾ നിറഞ്ഞ സിനിമയാണ് മോൺസ്റ്ററെന്ന് മോഹൻലാൽ. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
മോഹന്‍ലാല്‍ പറഞ്ഞത്
‘‘എന്നിലെ നടനെ സംബന്ധിച്ചടത്തോളം ഒരുപാട് സവിശേഷതകൾ നിറഞ്ഞ ചിത്രമാണ് മോൺസ്റ്റർ. ഒരുപാട് സർപ്രൈസ് എലമെന്റുകള്‍ ഇതിലുണ്ട്.
എല്ലാ സിനിമയിലുമുണ്ട്, പക്ഷേ ഇതിലെ പ്രമേയം തന്നെയാണ് ഇതിന്റെ പ്രത്യേകത. ഒരുപക്ഷേ മലയാളത്തിൽ ആദ്യമായായിരിക്കും ഇങ്ങനെയൊരു പ്രമേയം ധൈര്യപൂർവം അവതരിപ്പിച്ചിരിക്കുന്നത്.
തിരക്കഥ തന്നെയാണ് താരം. ഹീറോ, വില്ലൻ എന്നിങ്ങനെയുള്ള കോൺസെപ്റ്റ് ഈ സിനിമയിൽ ഉണ്ടോ എന്ന് ചോദിച്ചാൽ ഇതിൽ തിരക്കഥ തന്നെയാണ് നായകൻ, തിരക്കഥ തന്നെയാണ് വില്ലൻ.
മോൺസ്റ്ററിനെക്കുറിച്ച് ഇത്രയേ പറയാൻ പറ്റൂ. വളരെ അപൂർവമാണ് ഇത്തരം സിനിമകളിൽ അഭിനയിക്കാൻ ഒരു നടനെന്ന നിലയിൽ സാധിക്കുന്നത്. ഈ സിനിമയിൽ അഭിനയിച്ചതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക