അമിത വണ്ണം നിയന്ത്രിക്കാനായി കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്ന ഒരു മാർഗമാണ് ഡയറ്റ്. എന്നാൽ ഡയറ്റിൽ ഏതൊക്കെ ഭക്ഷണങ്ങൾ ചേർക്കണം? ഏതൊക്കെ ഒഴിവാക്കണം എന്ന കാര്യത്തിൽ എല്ലാവർക്കും സംശയമാണ്. നമ്മുടെ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണപദാർഥം പരിചയപ്പെടാം.
മുതിര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധാഭിപ്രയം. മുതിരയില്‍ കലോറി വളരെ കുറഞ്ഞതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഭക്ഷണം ആണ് മുതിര.
100 ഗ്രാം മുതിരയില്‍ 22 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ വിശപ്പിനെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം മുതിരയില്‍ 8 ഗ്രാം ഫൈബറുണ്ട്. അതുകൊണ്ട് വിശപ്പിനെ നിയന്ത്രിക്കാനും അതുവഴി വണ്ണം കുറയ്ക്കാനും മുതിര ഡയറ്റില്‍ ഉള്‍പ്പെടുത്താം.
മുതിര നമ്മളുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. അതോടൊപ്പം ശരീരത്തിന് ഗുണകരമാകുന്ന നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും ഇത് സഹായിക്കുന്നുണ്ട്. അതിനാല്‍ ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ഹൃദയാഘാതം വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു.
ദഹനത്തിനും മുതിര മികച്ചതാണ്. പ്രമേഹ രോഗികള്‍ക്കും ഇവ കഴിക്കുന്നത് ഗുണം ചെയ്യും. മുതിര, ശരീരത്തിലെ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ലെവല്‍ നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക