മനസ്സ് നിറയെ സ്നേഹമാണെങ്കിലും അത് പ്രകടിപ്പിക്കാൻ മമ്മൂട്ടിക്ക് അറിയില്ലെന്ന് കവിയൂർ പൊന്നമ്മ.
“അമ്മ വേഷങ്ങള്‍ ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ മമ്മൂട്ടിയുടെ അമ്മയായാണ് ഞാൻ ആദ്യമായി വേഷമിട്ടത്.
മമ്മൂസ് ആണ് തന്റെ മോനായി ആദ്യം അഭിനയിച്ചത്. ഒരിക്കല്‍ സെറ്റില്‍ വണ്ടി വന്നു. കേറിക്കേ എന്ന് പറഞ്ഞു. താന്‍ കയറി ഇരുന്നു. ഒറ്റപ്പാലത്ത് മുഴുവന്‍ ഒന്ന് കറങ്ങി തിരിച്ചു കൊണ്ടാക്കി. സ്നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല. ഇത്തിരി പ്രകടിപ്പിക്കണം. തന്റെ മനസ് നിറയെ സ്നേഹമാണെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ.
അതറിഞ്ഞ് കൂട. പാവം, ശുദ്ധനാണ്. എങ്ങനെയാണ് സ്നേഹം കാണിക്കേണ്ടതെന്നൊന്നും അറിയില്ല. അത് പറഞ്ഞാല്‍ നിങ്ങള്‍ ചുമ്മാതിരിക്ക് എന്ന് പറയും.” കവിയൂർ പൊന്നമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക