ശരീരത്തിന്റെ താപനില നിയന്ത്രിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്ന സ്വാഭാവിക പ്രക്രിയയാണ് വിയർക്കൽ. എന്നാൽ ചിലപ്പോൾ വിയർപ്പിനൊപ്പം ദുർഗന്ധവും വമിക്കുന്നതോടെയാണ് പലർക്കും ഇതൊരു തലവേദനയായി മാറുന്നത്.
വിയർപ്പുകൊണ്ടു മാത്രമായിരിക്കില്ല ചർമ്മത്തിൽ കാണപ്പെടുന്ന ബാക്റ്റീരിയകളും ശരീര ദുർഗന്ധത്തിന് കാരണമാവാം . ശരീരത്തിലെ രോമം സ്ഥിരമായി ഷേവ് ചെയ്തുകൊണ്ടോ കൂടുതലായി വിയർക്കുന്ന ഭാഗങ്ങൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കിയും അലൂമിനിയം ക്ലോറൈഡ് അടങ്ങിയ ദുർഗന്ധനാശിനിയുപയോഗിച്ചുകൊണ്ടോ ശരീര ദുർഗന്ധം കുറയ്ക്കാം.
ചില വഴികളിലൂടെ ശരീര ദുർഗന്ധം കുറയ്ക്കാൻ പറ്റുമെന്നാണ് വിദഗ്ധർ പറയുന്നത്. “വെളുത്തുള്ളി,ഇഞ്ചി എന്നിവ കഴിക്കുന്നത് കുറയ്ക്കുക. ഇതിന്റെ ഗന്ധം വിയർപ്പിലൂടെ പുറത്തു വരാം.
ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളടങ്ങിയ ആരോഗ്യകരമായ ആഹാരക്രമം പാലിക്കുന്നതും ശരീരദുർഗന്ധം നിയന്ത്രിക്കാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക