ഭക്ഷണത്തിൽ ക്രൂസിഫറസ് പച്ചക്കറികൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ബ്രോക്കോളി, കോളിഫ്ളവർ, കാബേജ് തുടങ്ങിയ പച്ചക്കറികൾ ഇതിൽ ഉൾപ്പെടുന്നു. കോളിഫ്ളവർ ഭക്ഷണത്തിൽ പല തരത്തിൽ ഉൾപ്പെടുത്താം. കറിയായും സാലഡായും ഒക്കെ ഈ പച്ചക്കറി ഭക്ഷണങ്ങളിൽ ചേർക്കാം.
കോളിഫ്ളവർ കഴിക്കുന്നത് ചില ദോഷ ഫലങ്ങൾ ഉണ്ടാക്കാം. മിതമായ അളവിൽ ഇവ കഴിക്കാവുന്നതാണ്.
വിശപ്പ് കുറയ്ക്കും
കോളിഫ്ളവറിൽ കാർബോഹൈഡ്രേറ്റുകളും കൊഴുപ്പും കുറവാണ്, എന്നാൽ നാരുകൾ കൂടുതലാണ്, ഇത് കൂടുതൽ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കും. കൂടുതൽ നേരം വയർ നിറഞ്ഞിരിക്കുമ്പോൾ കഴിക്കുന്ന കലോറിയുടെ എണ്ണം കുറയ്ക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ഗ്രീൻ ടീയുടെ ഉപഭോഗം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം
രക്തം കട്ടപിടിക്കാനുള്ള സാധ്യത
കോളിഫ്ളവറിൽ വൈറ്റമിൻ കെയുടെ സാന്നിധ്യമുണ്ട്. വൈറ്റമിൻ കെ അമിതമായി കഴിക്കുമ്പോൾ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് ആരോഗ്യത്തിന് ഹാനികരമായി മാറിയേക്കാം.
വയർ വീർക്കലിനും ഗ്യാസിനും കാരണമാകാം
ക്രൂസിഫറസ് പച്ചക്കറികൾ വയർ വീർക്കുന്നതിന് കാരണമാകാം. ഈ പച്ചക്കറികളിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്, അവ ശരീരത്തിന് എളുപ്പത്തിൽ വിഘടിപ്പിക്കാൻ കഴിയില്ല. ഇതൊടുവിൽ ഗ്യാസായി മാറുന്നു.
അയഡിന്റെ കുറവുണ്ടെങ്കിൽ ഹൈപ്പോതൈറോയിഡിസത്തിന് ഇടയാക്കും
അത്ഭുതകരമായ ചില ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ കോളിഫ്ളവറിൽ അടങ്ങിയിട്ടുണ്ട്. പക്ഷേ, അത്തരത്തിലുള്ള ഒരു ഫൈറ്റോ ന്യൂട്രിയന്റ് ഐസോത്തിയോസയനേറ്റ്സ് എന്ന തന്മാത്രയെ ഉത്പാദിപ്പിക്കുന്നു, ഇത് അയോഡിൻ കുറവുള്ളവരിൽ അയഡിൻ ആഗിരണത്തെ തടസ്സപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക